മസ്കത്ത്: പെരുന്നാളിന് യാത്ര പോകുന്നതിനുമുമ്പ് തിരിച്ചറിയൽ രേഖകളുടെ കാലാവധി ഉറപ്പാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). രേഖകൾ സമയബന്ധിതമായി പുതുക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. എല്ലാ പൗരന്മാരും പ്രവാസികളും അവരുടെ തിരിച്ചറിയൽ രേഖകൾ സാധുതയുള്ളതാണെന്ന് ഉറപ്പാക്കാണമെന്നും ആവശ്യമെങ്കിൽ ഔദ്യോഗിക അവധി ദിവസങ്ങൾക്കും യാത്രക്കും മുമ്പുതന്നെ അവ പുതുക്കണമെന്നും റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു.
ഈദ് അൽ അദ്ഹ അവധി ദിനങ്ങൾ, യാത്രാ സീസൺ തുടങ്ങിയ തിരക്കേറിയ സമയങ്ങളിൽ, കാലതാമസമോ സങ്കീർണതകളോ ഒഴിവാക്കാനാണ് ആർ.ഒ.പി മുന്നറിയിപ്പ് നൽകിയത്. ദേശീയ ഐ.ഡി കാർഡുകൾ, റസിഡന്റ് കാർഡുകൾ, പാസ്പോർട്ടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം തിരിച്ചറിയൽ രേഖകളുടെയാണ് സാധുതയാണ് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.