മസ്കത്ത്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഒമാൻ തിങ്കളാഴ്ച ഇറങ്ങും.ഒമാൻ സമയം വൈകീട്ട് നാലുമണിക്ക് അബൂദബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അയൽവാസികളായ യു.എ.ഇയാണ് എതിരാളികൾ. ആദ്യ മത്സരങ്ങൾ തോറ്റ് ഇരു ടുമുകൾക്കും ടൂർണമെന്റിൽ ജയിക്കാനുള്ള ഏക സാധ്യത കൂടിയാണ് ഇന്ന്. അതുകൊണ്ടുതന്നെ മികച്ച മത്സരം കാഴ്ചവെച്ച് ഇന്ന് വിജയം കൈപ്പിടിയലൊതുക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. ആദ്യ മത്സരത്തിൽ ശക്തരായ പാകിസ്താനെതിരെ ഒമാൻ താരതമ്യേനെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ് നിര അമ്പേ പരാജയപ്പെടുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഒമാൻ 67 റൺസിൽ അവസാനിച്ചു.16.4 ഓവറിലാണ് ഒമാൻ പുറത്തായത്. ഒമാൻ നിരയിൽ ഓപണർ ആമിർ കലീം (13), ഹമ്മദ് മിർസ (27), ഷകീൽ അഹമ്മദ് (10)എന്നിവർക്കു മാത്രമേ ഇരട്ടയക്കത്തിൽ എത്താൻ കഴിഞ്ഞുള്ളൂ. ഒമാന്റെ ഏഴ് താരങ്ങൾ ഒറ്റയക്കത്തിലാണ് പുറത്തായത്.
ആദ്യ മത്സരത്തിൽ ശക്തരായ ഇന്ത്യയോട് യു.എ.ഇ ഒമ്പത് വിക്കറ്റിനാണ് അടിയറവ് പറഞ്ഞത്.യു.എ.ഇ മുന്നോട്ടുവെച്ച 57 റൺസ് വിജയലക്ഷ്യം 4.3 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഗ്രൗണ്ട് സപ്പോർട്ടടക്കം മുൻതൂക്കം ഇന്നത്തെ കളിയിൽ യു.എ.ഇക്ക് ഉണ്ടാകുമെങ്കിലും കഴിഞ്ഞ കളിയിലെ പോരായ്മകൾ പരിഹരിച്ച് ആദ്യജയം സ്വന്തമാക്കാനായിരിക്കും കോച്ച് ദുലീപ് മെൻഡിസിന്റെ കുട്ടിക്കൾ ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.