മസ്കത്ത്: അൽബാജ് ബുക്സിെൻറ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ‘വിൻറർ ബ്രേക്ക്’ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ‘വൃത്തിയുടെ പ്രാധാന്യം’ പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അറുപതോളം കുട്ടികൾ പങ്കെടുത്തു. ഗ്രൂപ് എ വിഭാഗത്തിൽ യഥാക്രമം അഹ്ലൻ റയ്യാൻ (ഇന്ത്യൻ സ്കൂൾ വാദി കബീർ), സൻവി നായക് (ഇന്ത്യൻ സ്കൂൾ മസ്കത്ത്), മുഹമ്മദ് റഹീം (ഇന്ത്യൻ സ്കൂൾ മസ്കത്ത്) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ് ബി വിഭാഗത്തിൽ സാറ ഫിലിപ്പ് (ഇന്ത്യൻ സ്കൂൾ മസ്കത്ത്), ആമിന സിയാദ് (ഇന്ത്യൻ സ്കൂൾ മസ്കത്ത്), ഭദ്ര സത്യ (ഇന്ത്യൻ സ്കൂൾ ഗൂബ്ര) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ അൽ ഗൂബ്രയിലെ അധ്യാപകരായ ടി.സി. സുനിൽ, വിഘ്നേശ് പാണ്ട്യരാജ് എന്നിവർ വിധികർത്താക്കളായിരുന്നു. ‘വൃത്തിയുടെ പ്രാധാന്യം’ വിഷയത്തിൽ മോൻസി ജോൺ ക്ലാസെടുത്തു. അൽബാജ് ബുക്സ് എം.ഡി ഷൗക്കത്തലി, രാധാകൃഷ്ണ കുറുപ്പ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.