മസ്കത്ത്: അഞ്ചാമത് അറബ്-ഇന്ത്യന്‍ പങ്കാളിത്ത സമ്മേളനം ഡിസംബര്‍ 14, 15 തീയതികളില്‍ ഒമാനില്‍ തുടങ്ങും. ‘വിവരസാങ്കേതിക വിദ്യയില്‍ പുതുമയും സഹകരണവും’ എന്ന വിഷയത്തിലാണ് ഇത്തവണത്തെ സമ്മേളനം.
ഒമാന്‍ ഉപപ്രധാനമന്ത്രിയുടെ ഓഫിസ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ സയ്യിദ് കാമില്‍ ബിന്‍ ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ അറബ് ലീഗ് സെക്രട്ടേറിയറ്റ്, ഒമാന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, അറബ് രാജ്യങ്ങളിലെ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പൊതുകൂട്ടായ്മ, അറബ് ബിസിനസ് ഫെഡറേഷന്‍ എന്നിവ ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അറബ്-ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമി അംഗങ്ങള്‍, വ്യവസായികള്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യയില്‍നിന്ന് അറബ് നാടുകളിലേക്കും അറബ് നാടുകളില്‍നിന്ന് ഇന്ത്യയിലേക്കും നിക്ഷേപമത്തെിക്കുക, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലകളിലെ പദ്ധതികളുടെ ഗതിവേഗം വര്‍ധിപ്പിക്കുക, നിലവിലുള്ള സംയുക്ത സംരംഭങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക, കയറ്റുമതി പ്രോത്സാഹനത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്‍െറ ലക്ഷ്യങ്ങള്‍.
ബിസിനസുകാര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സമ്മേളനത്തില്‍ അവസരമുണ്ടായിരിക്കുമെന്ന് സമ്മേളന സംഘാടക കമ്മിറ്റി മേധാവിയും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭരണ-ധനകാര്യ ഡെപ്യൂട്ടി ചെയര്‍മാനുമായ എന്‍ജിനീയര്‍ റിദ ബിന്‍ ജുമ അല്‍ സാലിഹ് അറിയിച്ചു. സാങ്കേതികവിദ്യ, ആരോഗ്യം, ഒൗഷധം, പുനരുപയുക്ത ഊര്‍ജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ നിരവധി മേഖലകളിലെ പ്രധാന വിഷയങ്ങള്‍ സമ്മേളനത്തിന്‍െറ സെഷനുകളില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.