മസ്കത്ത്: 2025ലെ അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച മസ്കത്തിൽ ആരംഭിക്കും. സാംസ്കാരിക, കായികം, യുവജനകാര്യ മന്ത്രി സയ്യിദ് തയ്സീൻ ബിൻ ഹൈതം അൽ സഈദിന്റെ നേതൃത്വത്തിൽ ഒമാൻ ഷൂട്ടിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഡിസംബർ 25 വരെ നാഷനൽ ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ നടക്കും.
14 അറബ് രാജ്യങ്ങളിൽനിന്നുള്ള 144 പുരുഷ-വനിത ഷൂട്ടർമാർ റൈഫിൾ, എയർഗൺ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. അറബ് രാജ്യങ്ങളിലെ കായിക ഫെഡറേഷനുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, മേഖലയിലുടനീളം ഷൂട്ടിങ് കായികരംഗത്തിന്റെ വളർച്ചക്ക് പിന്തുണ നൽകുക, സാങ്കേതിക പരിജ്ഞാനങ്ങളുടെ പരസ്പര കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കൂടാതെ, താരങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും പങ്കാളിയായ ദേശീയ ടീമുകളുടെ മത്സരക്ഷമതയും പ്രകടനനിലവാരവും ഉയർത്തുകയും ചെയ്യുകയും ലക്ഷ്യമിടുന്നതായി സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.