മസ്കത്ത്: അറബിക്കടലിൽ വീണ്ടും ന്യൂനമർദം രൂപംകൊണ്ടു. തെക്കുഭാഗത്തായാണ് ന്യൂനമർദം രൂപംകൊണ്ടിരിക്കുന്നതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ ഭാഗമായുള്ള ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാനെ കാറ്റ് നേരിട്ട് ബാധിക്കില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദവും ചുഴലിക്കാറ്റുമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഇത് ഒമാൻ-വടക്കൻ യമൻ തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽനിന്ന് മാറിയാണ് ന്യൂനമർദത്തിെൻറ സഞ്ചാരഗതിയെന്നതിനാൽ ഇന്ത്യൻ തീരത്ത് മോശം കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയില്ലെന്നും അതോറിറ്റി അറിയിച്ചു.
അതേസമയം, കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇൗ സീസണിലെ രണ്ടാമത്തെ ന്യൂനമർദമാണ് അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപം കൊണ്ടിരുന്നു. ഗൾഫ് ഒാഫ് ഏഡനിലേക്ക് നീങ്ങിയ ഇൗ ചുഴലിക്കാറ്റ് ശനിയാഴ്ച സൊമാലിയയിൽ കര തൊട്ടിരുന്നു.
ചുഴലിക്കാറ്റിെൻറ ഫലമായി തെക്കൻ യമെൻറ ഭാഗങ്ങളിലും വടക്കൻ സെമാലിയയുടെ കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിരുന്നു. സാഗർ ചുഴലിക്കാറ്റ് ഒമാനെ നേരിട്ട് ബാധിച്ചില്ലെങ്കിലും പരോക്ഷ ഫലമായി വിവിധയിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതുവഴി കടുത്ത വേനൽചൂടിൽനിന്ന് ആശ്വാസം ലഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.