മസ്കത്ത്: കനത്ത പൊടിക്കാറ്റിനെ തുടർന്ന് അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്തിൽ രണ്ട് വാഹനാപകടങ്ങളുണ്ടായി. വാഹനങ്ങൾ റോഡ് ബാരിയറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പൊടിക്കാറ്റിനെ തുടർന്ന് റോഡിൽ മണൽകൂനകൾ രൂപപ്പെട്ടതാണ് അപകട കാരണം. ആദം-തുംറൈത്ത് റോഡിലും കനത്ത പൊടിക്കാറ്റുണ്ടായി. ഇവിടെയും റോഡിൽ മണൽക്കൂനകൾ രൂപപ്പെട്ടു. കുറഞ്ഞ ദൂരക്കാഴ്ച വാഹന ഗതാഗതത്തെയും ബാധിച്ചു. രാത്രി വാഹനമോടിക്കുന്നവർ റോഡിലെ മണൽകൂനകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.