സലാല ആശുപത്രിയിൽ പുതിയ ഓക്​സിജൻ ടാങ്ക്​ സ്​ഥാപിക്കുന്നതിന്​ കരാറിൽ ഒപ്പുവെച്ചപ്പോൾ 

സലാല ആശുപത്രിയിൽ പുതിയ ഓക്​സിജൻ ടാങ്ക്​ സ്​ഥാപിക്കും

സലാല: ദോഫാർ ഗവർണറേറ്റിലെ സലാല സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ പതിനായിരം ലിറ്റർ ശേഷിയുള്ള വലിയ ഓക്​സിജൻ ടാങ്ക്​ നിർമിക്കുന്നു.

ഇതിന്​ ആരോഗ്യ മന്ത്രാലയം പെട്രോളിയം ഡെവലപ്​മെൻറ്​ ഒമാനുമായും ഗൾഫ്​ എനർജി കമ്പനിയുമായും കരാറിൽ ഒപ്പുവെച്ചു.സ്വകാര്യ മേഖലയുമായി സഹകരിച്ച്​ പൊതുതാൽപര്യമുള്ള വികസനപ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന്​ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ ബിൻത്​ മുഹമ്മദ്​ അൽ അജ്​മി പറഞ്ഞു.

പദ്ധതിക്ക്​ ഫണ്ട്​ കണ്ടെത്തുന്നതിന്​ സഹകരിച്ച ഇരു ക​മ്പനികളെയും അവർ അഭിനന്ദിച്ചു. ആരോഗ്യ മേഖലക്കു​ വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്​ പെട്രോളിയം ഡെവലപ്​മെൻറ്​ ഒമാൻ ഡയറക്​ടർ എൻജിനീയർ അബ്​ദുൽ അമീർ അൽ അജ്​മി പറഞ്ഞു. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തി​‍െൻറ ഭാഗമായാണ്​ പദ്ധതിയുടെ ഭാഗമാകുന്നതെന്ന്​ ഗൾഫ്​ എനർജി കമ്പനി സി.ഇ.ഒ യാസർ അൽബറാമിയും അഭിപ്രായപ്പെട്ടു.

Tags:    
News Summary - A new oxygen tank will be installed at Salalah Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.