അൽ സവാദി ബീച്ചിൽ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗം രക്ഷാപ്രവർത്തനത്തിനെത്തിയപ്പോൾ

ഒമാനിലെ അൽ സവാദി ബീച്ചിൽ പിതാവും രണ്ട്​ മക്കളും മുങ്ങി മരിച്ചു

മസ്കത്ത്​: ബർക വിലായത്തിലെ അൽ സവാദി ബീച്ചിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങി മരിച്ചു. പിതാവും രണ്ട്​ കുട്ടികളുമാണ്​ മരിച്ചതെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. ഇവരടക്കം കുടുംബത്തിലെ അഞ്ചുപേരാണ്​ തിരയിൽപ്പെട്ടത്​.

അപകടവിവരമറിഞ്ഞ ഉടൻ തെക്കൻ ബാതിന ഗവർണ​റേറ്റിലെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗം രക്ഷാപ്രവർത്തനത്തിനെത്തി. മാതാവിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - A father and two children drowned at Al Sawadi Beach in muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.