Posted On
date_range Updated On
date_range എട്ടാം വാര്‍ഷികവും ഓണാഘോഷവും ഇന്ന്
മസ്കത്ത്: മബേല മലയാളി കൂട്ടായ്മയായ സ്നേഹക്കൂടിന്റെ എട്ടാം വാര്‍ഷികവും ഓണാഘോഷവും പൊന്നോണം 2023 എന്ന പേരില്‍ അല്‍ നിയാം ഫാം ഹല്‍ബാനില്‍ വെള്ളിയാഴ്ച നടക്കും.
രാവിലെ 10 മുതല്‍ തുടങ്ങുന്ന പരിപാടിയില്‍ പൊതുസമ്മേളനവും സ്നേഹക്കൂട് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാവിരുന്നുകള്‍ ഉണ്ടാകും.
നാടന്‍ പാട്ടുകള്‍, ഡാന്‍സുകള്‍, തിരുവാതിര, വള്ളം കളി, ഒപ്പന, താലപ്പൊലി, വിവിധ ഓണ കായിക മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.