മസ്കത്ത്: രാജ്യത്തിെൻറ 48ാമത് നവോത്ഥാന ദിനം വേറിട്ട രീതിയിൽ ആഘോഷിക്കാൻ ലക്ഷ്യമിട്ട് ഒമാനി സൈക്ലിസ്റ്റ് സുലൈമാൻ സാലഹ് സാലം മഅ്വാലി. മസ്കത്തിൽനിന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് സൈക്കിളിൽ യാത്ര ചെയ്താണ് ഇദ്ദേഹം നവോത്ഥാന ദിനം ആഘോഷിക്കുക. 18 രാഷ്ട്രങ്ങളിലൂടെ ആറായിരം കി.മീറ്റർ പിന്നിടുകയാണ് ലക്ഷ്യമെന്ന് ഇസ്കിയിൽനിന്നുള്ള ഇൗ 47കാരൻ പറഞ്ഞു.
ജൂൺ 20ന് മസ്കത്തിൽനിന്നാരംഭിച്ച യാത്ര ബെൽജിയത്തിൽ എത്തിനിൽക്കുകയാണ്. ഫ്രാൻസ്, ബെൽജിയം, ജർമനി, പോളണ്ട്, ലിത്വാനിയ, ലാത്വിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാഷ്ട്രങ്ങൾ യാത്രയിൽ പിന്നിടുമെന്ന് സാലം മഅ്വാലി പറഞ്ഞു. സെപ്റ്റംബർ 30ന് യാത്ര അവസാനിപ്പിക്കാനാണ് ലക്ഷ്യം. ലോകത്തെ അറിയുന്നതിെനാപ്പം സമാധാനത്തിെൻറ സന്ദേശവും ഒമാനെ കുറിച്ച പ്രചാരണവുമാണ് യാത്രയുടെ ലക്ഷ്യമെന്ന് സാലം മഅ്വാലി പറയുന്നു. രണ്ടുവർഷം മുമ്പും മഅ്വാലി സമാന യാത്ര നടത്തിയിരുന്നു. അന്ന് ജി.സി.സി, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ 23 രാഷ്ട്രങ്ങളിലൂടെ 20,000 കി.മീറ്ററാണ് പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.