ഇബ്ര: വർഗീയ ചിന്താഗതികളും വിദ്വേഷവും രാജ്യത്തെ ഇല്ലാതാക്കുമെന്നും വിവിധ രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാമെന്നും പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി. പ്രവാസി ഇബ്ര സംഘടിപ്പിച്ച കമല സുറയ്യ അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്തിൽ മാത്രമല്ല ജീവിതത്തിലും സർഗാത്മകത പുലർത്തിയ വ്യക്തിയായിരുന്നു കമല സുറയ്യ. മതംമാറ്റം പോലും അവരുടെ സർഗാത്മകത ആയിരുന്നു. ഒരേസമയം വിവിധ യാഥാസ്ഥിതിക മനോഭാവങ്ങളെ പിടിച്ചുലക്കാൻ അവർക്ക് സാധിച്ചു. ഓരോ രാജ്യത്തെയും സാംസ്കാരികതയെ ഉൾക്കൊണ്ട മതത്തെ ആണ് കമല സുറയ്യസ്വീകരിച്ചത് എന്നും അതുെകാണ്ടാണ് ഇസ്ലാമിലേക്ക് വന്നപ്പോൾ കൃഷ്ണനെയും തെൻറ കൂടെ കൂട്ടിയിട്ടുണ്ട് എന്നുപറയാൻ അവർക്ക് കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ഇബ്ര പ്രസിഡൻറ് എ.ആർ. ദിലീപ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇ.ആർ. ജോഷി സ്വാഗതവും ജോയൻറ് സെക്രട്ടറി നൗഷാദ് ചെമ്മായി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് മോഹൻദാസ് പൊന്നമ്പലം രാമനുണ്ണിയെ ബൊക്കെ നൽകി സ്വീകരിച്ചു.
മുൻ പ്രസിഡൻറ് റിയാസ് ഉപഹാരം നൽകി. തുടർന്ന് നടന്ന പരിപാടിയിൽ കമല സുറയ്യ എഴുതിയ പച്ചപ്പട്ടുസാരി, വിശുദ്ധ പശു എന്നീ കഥകളുടെ രംഗാവിഷ്കാരം നടന്നു. രംഗാവിഷ്കാരത്തിൽ മാസ്റ്റർ ക്രിസ്റ്റി, സിജ രാജേഷ്, രാജി ജോഷി, നിജൂം ഇദ്രീസ്, സോജി, ഇഖ്ബാൽ എന്നിവർ പങ്കെടുത്തു. ഗ്രീഷ്മ ഗസൽ അവതരിപ്പിച്ചു. നന്ദന, മുനീറ, ഹിസാൻ ആസാദ് എന്നിവർ കവിത ആലപിച്ചു. ഇബ്ര ഇന്ത്യൻ സ്കൂൾ അധ്യാപിക ഷനില കമല സുറയ്യയെ കുറിച്ചെഴുതിയ കുറിപ്പ് വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.