പി.കെ. ശ്രീമതി എം.പിക്ക് നിവേദനം നല്‍കി

സലാല: കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഗൗരവതരമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം സലാല  പി.കെ. ശ്രീമതി എം.പിക്ക് നിവേദനം നല്‍കി. 
ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അക്രമകാരികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും  കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.  ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം പ്രസിഡന്‍റ്് യു.പി. ശശീന്ദ്രന്‍, വൈസ് പ്രസിഡന്‍റുമാരായ ജോളി രമേഷ്, വഹീദ് ചേന്നമംഗലൂര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി മുസമ്മില്‍, വനിത വിഭാഗം കണ്‍വീനര്‍ ഹുസ്നി സമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലുബാന്‍ പാലസില്‍വെച്ച് എം.പിക്ക് നിവേദനം കൈമാറിയത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.