മസ്കത്ത്: ആധുനികവത്കരണ നടപടികളുടെ ഭാഗമായി വൈദ്യുതി-ജല പൊതു അതോറിറ്റിയുടെ പേരുമാറ്റുന്നു. ‘ദിയാം’ എന്ന പുതിയ പേരിലാകും ഇനി അതോറിറ്റി അറിയപ്പെടുക. റീ ബ്രാൻഡിങ് നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ശാന്തമായി പെയ്യുന്ന മഴ എന്നർഥം വരുന്ന ദിമ എന്ന അറബി വാചകത്തിെൻറ ബഹുവചനമാണ് ദിയാം. പച്ചയും നീലയും നിറങ്ങളിലുള്ളതാണ് പുതിയ ലോഗോ. നീല നിറം ജലത്തിനെയും പച്ചനിറം മനുഷ്യജീവിതത്തിെൻറ നിലനിൽപിനെയും പ്രകൃതിയെയുമാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലവാരമുള്ള കുടിവെള്ളത്തിെൻറ മുടങ്ങാത്ത ലഭ്യത ഉറപ്പുവരുത്തുന്ന അതോറിറ്റിയുടെ പരിശ്രമങ്ങളെയും യത്നങ്ങളെയും ഉയർത്തിക്കാണിക്കുക ലക്ഷ്യമിട്ടാണ് റീബ്രാൻഡിങ്. 2007ലാണ് അതോറിറ്റി സ്ഥാപിതമായത്. പടിപടിയായുള്ള വികസന പ്രവർത്തനങ്ങളിലൂടെ രാജ്യത്തിെൻറ അങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്ക് കുടിവെള്ളത്തിെൻറ ലഭ്യത ഉറപ്പുവരുത്താൻ അതോറിറ്റിക്ക് സാധിച്ചു.
ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻനിർത്തിയുള്ള കർമപദ്ധതികൾ നടപ്പാക്കിവരുകയാണ് അതോറിറ്റി ഇപ്പോൾ. 2040 കാലയളവിനുള്ളിൽ ഒമാനിലെ 98 ശതമാനം ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
ഉപഭോക്തൃ കേന്ദ്രീകൃതമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ അതോറിറ്റി എപ്പോഴും ശ്രമിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.