‘പരീക്ഷാ മുന്നൊരുക്കം’ വേറിട്ട അനുഭവമായി

സൊഹാര്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗവും സൊഹാര്‍ കൈരളിയും സംയുക്തമായി സംഘടിപ്പിച്ച ‘പരീക്ഷാ മുന്നൊരുക്കം’ പരിപാടി  വേറിട്ട അനുഭവമായി. സൊഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ രണ്ടാം നിലയില്‍ ഒരുക്കിയ വേദിയിലാണ് പരിപാടി നടന്നത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെടുന്ന പല വിഷയങ്ങളും വേറിട്ട ആഖ്യാനശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ ഇവരുടെ മനസ്സിലെ  സംശയങ്ങളും ആശങ്കകളും ഉത്കണ്ഠയുമെല്ലാം വഴിമാറി. ഉന്നത പഠന അവസരങ്ങള്‍, പരീക്ഷയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിനിന്നായിരുന്നു പരിപാടി. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടേണ്ടതും അല്ലാത്തതുമായ വിഷയങ്ങളെ കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് മതിയായ അവബോധം ക്ളാസ് പകര്‍ന്നുനല്‍കി. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗവും നോളജ് ഒമാന്‍ ഡയറക്ടറുമായ ബേബി  സാം സാമുവല്‍, മസ്കത്ത് സെന്‍റര്‍ ഫോര്‍ സ്പെഷല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അനല്‍പ പരന്‍ജപ എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ ഒമ്പതരക്കാരംഭിച്ച പരിപാടി സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ചിത വര്‍മ ഉദ്ഘാടനം ചെയ്തു. കൈരളി പ്രസിഡന്‍റ് ബഷീര്‍ അധ്യക്ഷത വഹിച്ചു.  കേരള വിഭാഗം കണ്‍വീനര്‍  റെജിലാല്‍ കൊക്കാടന്‍, സൊഹാര്‍ ബദറുല്‍ സമ മാനേജര്‍ മനോജ് കുമാര്‍ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു.  വാസുദേവന്‍ സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു. മൂന്നു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ രക്ഷിതാക്കളും കുട്ടികളുമടക്കം മുന്നൂറോളം പേര്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.