ചലഞ്ചേഴ്സ് ഇലവന്‍ ജേതാക്കള്‍

സൂര്‍: സൂര്‍ ആര്‍.ഒ.പി ഗ്രൗണ്ടില്‍ നടന്ന ടൊയോട്ട കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചലഞ്ചേഴ്സ് ഇലവന്‍ ജേതാക്കളായി. യുനൈറ്റഡ് ഇലവനെയാണ് ഫൈനലില്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്സ് ഇലവന്‍ നിര്‍ദിഷ്ട എട്ട് ഓവറില്‍ 102 റണ്‍സെടുത്തു. ഒമാന്‍ ദേശീയ ടീം കളിക്കാരനായ സഈദ് ചലഞ്ചേഴ്സ് ഇലവന് വേണ്ടി 58 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുനൈറ്റഡ് ഇലവന് 88 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ചലഞ്ചേഴ്സ് ഇലവന്‍ ക്യാപ്റ്റന്‍ ഉമര്‍ ഖല്‍ഫാന്‍ സനാഇയില്‍നിന്ന് വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.