മര്‍ഹബ മീറ്റര്‍ ടാക്സികള്‍  മാര്‍ച്ചില്‍ നിരത്തിലത്തെും

മസ്കത്ത്: ഒമാനിലെ ടാക്സി സര്‍വിസുകളുടെ മുഖം മാറ്റുന്നതിനായി രണ്ടാമത്തെ മീറ്റര്‍ ടാക്സി കമ്പനിയും വൈകാതെ നിരത്തിലത്തെും. മര്‍ഹബ ടാക്സി സര്‍വിസ് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്ന് ലൈസന്‍സ് ലഭിച്ച രണ്ടാമത്തെ കമ്പനിയായ ഇന്‍ജെനിയിറ്റി ടെക്നോളജീസ് അറിയിച്ചു. മീറ്റര്‍ ടാക്സി ലൈസന്‍സ് ലഭിച്ച രണ്ടാമത്തെ കമ്പനിയാണ് ഇന്‍ജെനിയിറ്റി ടെക്നോളജീസ്. 
മറ്റൊരു കമ്പനിയായ മുവാസലാത്തും വൈകാതെ നിരത്തിലിറങ്ങുമെന്ന് നേരത്തേ അറിയിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് തുറമുഖം, ഹോട്ടലുകള്‍ എന്നിവക്ക് പുറമെ ഓണ്‍കാള്‍ ടാക്സി സേവനവുമാണ് മര്‍ഹബയില്‍നിന്ന് ലഭിക്കുക. സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍, കാള്‍ സെന്‍റര്‍ മുഖേന ബുക്ക് ചെയ്താല്‍ ഓണ്‍കാള്‍ ടാക്സി താമസസ്ഥലത്ത് എത്തും. ആദ്യ അഞ്ചു കിലോമീറ്ററിന് മൂന്നര റിയാലാണ് നിരക്ക്. ഇതിന് ശേഷം കിലോമീറ്ററിന് അഞ്ഞൂറ് ബൈസ വീതവുമാണ് നല്‍കേണ്ടിവരുകയെന്ന് പ്രോജക്ട് മാനേജര്‍ യൂസുഫ് അല്‍ ഹൂതി പറഞ്ഞു. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ 200 ടാക്സികള്‍ നിരത്തിലിറക്കാനാണ് പദ്ധതി. ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
ആപ്ളിക്കേഷന്‍/ കാള്‍ സെന്‍റര്‍ മുഖേന പോകാനുള്ള സ്ഥലത്തെ കുറിച്ച വിവരം നല്‍കുമ്പോള്‍ കമ്പനിയില്‍ നിന്ന് എല്ലാ ടാക്സികള്‍ക്കും അത് അയക്കുന്നു. ഉപഭോക്താവ് ബുക്ക് ചെയ്ത സ്ഥലത്തിന് സമീപത്തുള്ള ടാക്സി ഡ്രൈവര്‍ക്ക് അത് സ്വീകരിക്കാം. 
ഇതോടെ ഡ്രൈവറുടെ വിവരം, എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമയം, വാഹനത്തിന്‍െറ വിവരങ്ങള്‍, നല്‍കേണ്ട പണം തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നു. പണം കാഷ് ആയും കാര്‍ഡായും നല്‍കാന്‍ അവസരമുണ്ടാകും. 
ഗതാഗത മന്ത്രാലയം, ടൂറിസം മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ്, മസ്കത്ത് നഗരസഭ എന്നിവരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും അല്‍ഹൂത്തി പറഞ്ഞു. ആദ്യഘട്ടത്തില്‍ ടൂറിസം മേഖലയിലാകും മര്‍ഹബ ടാക്സി ശ്രദ്ധയൂന്നുക. ഒമാനില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പവും സുരക്ഷിതവുമായ പ്രീമിയം ടാക്സി സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തിന്‍െറ ടൂറിസം വികസനത്തില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയും. 
ടൂറിസം മേഖലയില്‍ ശ്രദ്ധയൂന്നുമെങ്കിലും മറ്റു യാത്രക്കാര്‍ക്കും ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ളെന്നും അല്‍ ഹൂത്തി പറഞ്ഞു. വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരെ എടുക്കാന്‍ മര്‍ഹബക്ക് അനുവാദമില്ല. പക്ഷേ, യാത്രക്കാരെ കൊണ്ടിറക്കുന്നതിന് തടസ്സമില്ളെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിനാണ് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ എടുക്കുന്നതിനുള്ള അനുമതിയുള്ളത്. യാത്രക്കാര്‍ക്കൊപ്പം സ്വദേശി ഡ്രൈവര്‍മാര്‍ക്കും ഗുണം ലഭിക്കുന്നതാകും സര്‍വിസുകള്‍. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ അന്തിമഘട്ടത്തിലാണെന്ന് പറഞ്ഞ അല്‍ ഹൂത്തി ഡ്രൈവര്‍മാര്‍ക്കെല്ലാം ഇന്‍റര്‍നെറ്റ് കണക്ഷനോടെയുള്ള മൊബൈല്‍ ഫോണുകള്‍ നല്‍കുമെന്നും പറഞ്ഞു. 
മുവാസലാത്തും തങ്ങളുടെ മീറ്റര്‍ ടാക്സികള്‍ വൈകാതെ നിരത്തിലത്തെിക്കുമെന്ന് അറിയിച്ചിരുന്നു. മാളുകളിലും വിമാനത്താവളത്തിലുമായി 150 ടാക്സികള്‍ വീതവും ഓണ്‍കാള്‍ സേവനത്തിന് 200 ടാക്സികളുമാകും മുവാസലാത്ത് വിന്യസിക്കുക. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.