മസ്കത്ത്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മസ്കത്ത് വിമാനത്താവളത്തിന്‍െറ ഒരു മൂലയിലെ സ്ഥിരം കാഴ്ചയായിരുന്നു പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സിന്‍െറ ഒരു വിമാനം. 2013 ഫെബ്രുവരി 11ന് സിയാല്‍ക്കോട്ടില്‍നിന്ന് 108 യാത്രക്കാരുമായി മസ്കത്തിലേക്ക് വരുകയായിരുന്ന ഈ വിമാനം ലാന്‍ഡിങ് ഗിയറിലെ തകരാറിനത്തെുടര്‍ന്ന് ക്രാഷ്ലാന്‍ഡ് ചെയ്യുകയായിരുന്നു. സാരമായി തകരാറിലായ വിമാനം റണ്‍വേയില്‍നിന്ന് മാറ്റി മസ്കത്ത് വിമാനത്താവളത്തിന്‍െറ മൂലയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു ഇതുവരെ.
ഈ വിമാനം ഇന്‍ഷുറന്‍സ് കമ്പനി പുതിയ ഉടമകള്‍ക്ക് കൈമാറി. വിമാനം ഇന്‍ഷുര്‍ ചെയ്തിരുന്ന കമ്പനി ഒമാന്‍ കേന്ദ്രമായ കമ്പനിക്ക് കൈമാറിയതായി പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ഷഹ്സാദ് പറാച്ചയും സ്ഥിരീകരിച്ചു. ക്രാഷ്ലാന്‍ഡ് ചെയ്ത വിമാനത്തില്‍നിന്ന് 108 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അറ്റകുറ്റപ്പണിക്ക് ചെലവേറുംവിധം തകരാറിലായ വിമാനത്തിന്‍െറ പുറംഭാഗം മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നതെന്ന് ഷഹ്സാദ് പറഞ്ഞു. എന്‍ജിന്‍ അടക്കമുള്ളവ നശിച്ചു.
വിമാനം ഇതുവരെ പരിശീലനാവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്. വിമാനത്തിന്‍െറ വാല്‍ഭാഗത്ത് പാകിസ്താന്‍ അന്താരാഷ്ട്ര കമ്പനിയുടെ ലോഗോ ഇപ്പോഴുമുണ്ട്. പെയിന്‍റടിച്ച് ഇത് നീക്കാനാവശ്യപ്പെടുമെന്നും ഷഹ്സാദ് പറഞ്ഞു.
അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനയോഗ്യമാക്കുന്നത് ചെലവേറുമെന്നതിനാലാണ് ഇന്‍ഷുറന്‍സ് കമ്പനി ഇത് വില്‍പന നടത്തിയത്.
മസ്കത്ത് സിറ്റി സെന്‍ററില്‍ എത്തുന്നവര്‍ക്കും ഈ വിമാനം കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.