മസ്കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ 12ാം ക്ളാസ് വിദ്യാര്‍ഥികളുടെ ബിരുദദാന ദിനം ആഘോഷിച്ചു. ഗ്രാജ്വേഷന്‍ വസ്ത്രങ്ങള്‍ ധരിച്ച വിദ്യാര്‍ഥികളും അധ്യാപകരും വിശിഷ്ടാതിഥികളും ഒരുമിച്ചാണ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിയത്.
എസ്.എം.സി പ്രസിഡന്‍റ് അജയന്‍ പൊയ്യാര മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്‍റ് ബിജു സാമുവല്‍, കണ്‍വീനര്‍ തോമസ് ജോര്‍ജ്, എസ്.എം.സി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അധ്യാപികമാരായ ജ്യോതി സുഖാദിയ, പ്രമീള ഐസക്ക്, ജ്യോതിലക്ഷ്മി രഞ്ജിത്ത്, ഏകതാ ഗൗതം എന്നിവരും 12ാം ക്ളാസ് പഠനം പൂര്‍ത്തിയാക്കിയ അശ്വതി ഉണ്ണികൃഷ്ണന്‍, നിമ ബീഗം, സീഷാന്‍ ഫാറൂഖ്,ലിബ്നി സൂസന്‍ ബാബു എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു.
സീനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ ഗീവര്‍ഗീസ് സ്വാഗതവും ഹെഡ്ബോയി വി.അഭിജിത്ത്, ഹെഡ്ഗേള്‍ ഗോപിക ഗംഗ നായര്‍ എന്നിവര്‍ നന്ദിയും പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി പോകുന്നവര്‍ പൂര്‍വ വിദ്യാര്‍ഥി നിധിയിലേക്ക് സ്വരൂപിച്ച തുകയും ചടങ്ങില്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.