മസ്കത്ത്: ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം ഒരു ദശാബ്ദത്തിനിടെ മൂന്നിരട്ടിയായി വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം 18,25,603 വിദേശി തൊഴിലാളികളാണ് രാജ്യത്ത് ഉള്ളത്. 2007ലെ 660,950 വിദേശി തൊഴിലാളികൾ പിന്നീടുള്ള വർഷങ്ങളിൽ ക്രമമായി വർധിക്കുകയായിരുന്നു.
ദേശീയ സ്ഥിതിവിവര മന്ത്രാലയം 2017ൽ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്ബുക്കിലാണ് രാജ്യം കൈവരിച്ച വികസനത്തിലേക്ക് വെളിച്ചം വീശുന്ന ഇൗ സ്ഥിതിവിവര ക്കണക്കുകൾ ഉള്ളത്.
ഒമാനിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം വിദേശികളും പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ളവരാണ്. അതേസമയം, തൊഴിലെടുക്കുന്ന ഒമാനികളിൽ കൂടുതൽ പേരും സെക്കൻഡറിതല യോഗ്യതയുള്ളവരാണ്. സർവകലാശാല ബിരുദങ്ങൾ, ഹയർ ഡിപ്ലോമ, പി.എച്ച്.ഡി യോഗ്യത എന്നീ യോഗ്യതകളുള്ള വിദേശികളുടെ എണ്ണം സമാനയോഗ്യതകളുള്ള സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു. മൊത്തം വിദേശി സമൂഹത്തിെൻറ എണ്ണം 2011ൽ 8,20,000 ആയിരുന്നു. ഇത് കഴിഞ്ഞവർഷം അവസാനത്തോടെ 19,86,000 ആയി ഉയർന്നു. വിദേശി സ്ത്രീ-പുരുഷ അനുപാതം അഞ്ചു പുരുഷൻമാർക്ക് ഒരു സ്ത്രീ എന്ന കണക്കിനാണെന്നും സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്ബുക്ക് പറയുന്നു. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും വിദേശി തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. 17,87,979 വിദേശികളാണ് സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നത്. സർക്കാർ മേഖലയിൽ 37,624 പേരും പണിയെടുക്കുന്നുണ്ട്.
സ്വകാര്യമേഖലയിൽ കൂടുതൽ പേരും നിർമാണമേഖലയിലാണ് ജോലിയെടുക്കുന്നത്. നിർമാണ മേഖലയിലെ 6,50,983 പേരിൽ ബഹുഭൂരിപക്ഷം പേരും പുരുഷന്മാരുമാണ്. നിർമാണമേഖല, ഹോൾസെയിൽ,റീെട്ടയിൽ, വ്യാപാരം, അറ്റകുറ്റപ്പണി, ഹോട്ടൽ, റസ്റ്റാറൻറ് എന്നീ മേഖലയിലാണ് കൂടുതൽ പേരും തൊഴിലെടുക്കുന്നത്. വീട്ടുജോലിക്കാരുടെ വിഭാഗത്തിൽ കൂടുതൽ പേരും സ്ത്രീകളുമാണ്. സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ കൂടുതൽ സാന്നിധ്യം ആരോഗ്യ മന്ത്രാലയത്തിലാണ്.
വിദ്യാഭ്യാസ മന്ത്രാലയമാണ് തൊട്ടുപിന്നിൽ. മസ്കത്ത് ഗവർണറേറ്റിൽ വിദേശികളുടെ എണ്ണം സ്വദേശികളേക്കാൾ ഇരട്ടിയായി. ഏതാണ്ട് ഒമ്പത്ലക്ഷം വിദേശികളാണ് മസ്കത്ത് ഗവർണറേറ്റിലുള്ളത്. ശിശുമരണനിരക്ക് വിദേശികളിൽ ആയിരം ജനനത്തിന് 9.7 എന്ന തോതിലാണ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിലാകെട്ട ഇത് 11.9 എന്നാണ് കണക്ക്. ഒമാനികൾക്കിടയിലാകെട്ട ഇത് 9.2,11.7 എന്നീ തോതുകളിലുമാണ്. 25നും 29നുമിടയിൽ പ്രായമുള്ളവരുടെ എണ്ണം 4,65,667 പേരും മുപ്പതിനും 34നുമിടയിൽ പ്രായമുള്ളവരുടെ എണ്ണം 4,29,907ഉം ആണെന്നും കഴിഞ്ഞവർഷത്തെ കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.