കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു 

മസ്കത്ത്: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നു തൊഴിലാളികൾ മരിച്ചു. മബേലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. 
ഒരാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരും പരിക്കേറ്റവരും പാകിസ്താൻ സ്വദേശികളാണെന്നാണ് സൂചന. 
നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കരാറുകാർ തയാറാകാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ പൊലീസും നഗരസഭാ, മാനവ വിഭവശേഷി മന്ത്രാലയം അധികൃതരും തയാറാകണമെന്നും ആവശ്യമുയർന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.