സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറക്കാന്‍ ആലോചനയില്ളെന്ന് ധനകാര്യമന്ത്രാലയം

കുവൈത്ത് സിറ്റി: പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഭീഷണിയുടെ സാഹചര്യത്തില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറക്കാന്‍ ആലോചയില്ളെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വദേശികളുള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനെമെടുത്തേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
ഇത് നിഷേധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ ധനകാര്യമന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക വക്താവ് ഖാലിദ് അല്‍ റബീആന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 
അതേസമയം, അനധികൃത മാര്‍ഗത്തില്‍ ആരെങ്കിലും മന്ത്രാലയത്തെ കബളിപ്പിച്ച് ശമ്പളവും മറ്റു ആനുകൂല്യങ്ങളും തരപ്പെടുത്തുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആരുടെയും അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും കുറക്കുകയില്ളെന്ന് ഖാലിദ് റബീആന്‍ കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ആലോചയുള്ളതായി സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.