മത്ര: കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസത്തിനെതിരായ തന്‍െറ നിലപാടില്‍ മാറ്റമില്ളെന്ന് തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് യുവ നേതാവുമായ വി.ടി. ബല്‍റാം. നേതൃത്വം തന്നെ ഗ്രൂപ് കളിക്കുന്ന സാഹചര്യത്തില്‍ പഴയ പരസ്യനിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ വിലയിരുത്താന്‍ സമയമായിട്ടില്ളെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മത്ര സൂഖില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് പ്രസിഡന്‍റിന്‍െറ ചിറകരിയുകയാണല്ളോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ളെന്നായിരുന്നു മറുപടി. സംഘ്പരിവാറിനെതിരെയുള്ള നിലപാടില്‍ ഒരു മാറ്റവുമില്ല.
ഫാഷിസത്തിനെതിരെ ശബ്ദിക്കുന്നതിനാല്‍ എനിക്കെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. എന്നിട്ടും മൂന്നിരട്ടി വോട്ട് കൂടുകയാണ് ചെയ്തത്. വളരെ മിതത്വത്തിലും സൂക്ഷിച്ചും പ്രതികരിച്ച ബല്‍റാം, അധികം രാഷ്ട്രീയ ചോദ്യങ്ങള്‍ വേണ്ടെന്നും രാഷ്ട്രീയം പറയാനല്ല സൗഹൃദം പുതുക്കാനാണ് താന്‍ വന്നതെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.
ഗ്രൂപ് ദൈവങ്ങളാണ് കോണ്‍ഗ്രസിന്‍െറ ശാപം, കോണ്‍ഗ്രസ് നേതൃനിരയില്‍ തലമുറ മാറ്റം നടക്കേണ്ട സമയം അതിക്രമിച്ചു തുടങ്ങിയ പരസ്യപ്രസ്താവനകളിലൂടെ നേരത്തേ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി നേടിയിട്ടുള്ളയാളാണ് ബല്‍റാം. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവുമായും ഈയടുത്ത് അദ്ദേഹം കൊമ്പുകോര്‍ത്തിരുന്നു.
ബല്‍റാം ഒമാനില്‍ വന്നത് കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക പോഷകസംഘടനക്ക് എതിരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഓണാഘോഷത്തിനാണ് എന്നതും കൗതുകമാണ്. പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ്, മത്ര കെ.എം.സി.സി പ്രവര്‍ത്തകര്‍ സംയുക്തമായാണ് ബല്‍റാമിനെ സ്വീകരിച്ചത്.
ഷാള്‍ അണിയിച്ചും ഒമാനി പരമ്പരാഗത വസ്ത്രം ധരിപ്പിച്ചുമൊക്കെ ബല്‍റാമിന്‍െറ സന്ദര്‍ശനം അവര്‍ ആഘോഷമാക്കി. നവാസ് ചെങ്ങള, സിറാജ്, ശൗഖത്ത്, സാബു, അലി പട്ടാമ്പി, മുഹമ്മദ് അലി, ഷാനവാസ് കറുകപുത്തൂര്‍, അലി പൂവത്തില്‍, ഖാലിക് കൂടല്ലൂര്‍ തുടങ്ങിയവര്‍ ബല്‍റാമിന് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.