????????? ?????????? ????? ????????? ???????????? ??????????? ???????????????? ????????? ???????? ?????? ???

ഐ.സി.സി ക്രിക്കറ്റ്: ചിയേഴ്സ് ഇലവന്‍ വിജയികള്‍

സലാല: ഇന്ത്യന്‍ ചലഞ്ചേഴ്സ് ക്ളബ് സലാലയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചിയേഴ്സ് ഇലവന്‍ ടീം ജേതാക്കളായി. 
വിമാനത്താവളത്തിനടുത്ത ഐ.സി.സി ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ടെലി ബോയ്സിനെ ഒരു വിക്കറ്റിനാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടെലിബോയ്സ് നിശ്ചിത 15 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തു. 92 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചിയേഴ്സ് 14.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ചിയേഴ്സിലെ നുഅ്മാനാണ് മാന്‍ ഓഫ് ദി മാച്ച്. 
ഐ.സി.സിയിലെ ഹരീഷിനെ മാന്‍ ഓഫ് ദി സീരീസായും റാനിസിനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു. നുഅ്മാനാണ് ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാന്‍. വിജയികള്‍ക്ക് മനോജ് കുമാര്‍, സുഭാഷ്, ശശികുമാര്‍, സിറാജുദ്ദീന്‍, റോബിന്‍, അജിത്, അശ്വിന്‍, സന്തോഷ് ഡേവിഡ്, ഫാ. സൈജു സാം, സാലം കത്തന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
മൂന്നുമാസമായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ 32 ടീമുകളാണ് പങ്കെടുത്തത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.