കുടിവെള്ള പൈപ്പ് പൊട്ടി; മത്രയില്‍  മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി

മത്ര: മത്രയില്‍ കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടി. മത്ര കോര്‍ണീഷില്‍ ഹബീബ് ബാങ്കിന് മുന്‍വശത്തെ റോഡിനടിയിലൂടെ പോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഉഗ്ര ശബ്ദത്തോടെയാണ് പൈപ്പ് പൊട്ടിയതെന്ന് സമീപവാസികള്‍ പറഞ്ഞു. കുടിവെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ പാകിയ ഇഷ്ടികകൊണ്ടുള്ള ഇന്‍റര്‍ ലോക്കുകള്‍ ദൂരേക്ക് തെറിച്ചു. കുത്തിയൊലിച്ച ജലം കോര്‍ണീഷിലെ ഇരു ഭാഗത്തുമുള്ള പ്രധാന വീഥികളിലൂടെ ഒഴുകി. ഇതോടെയാണ് ഒരു വശത്തേക്കുള്ള ഗതാഗതം നിലച്ചത്. മുട്ടോളമുള്ള വെള്ളക്കെട്ടും റോഡില്‍ രൂപപ്പെട്ടു. പുലര്‍ച്ചെ ഒരു മണിയോടെയാണ് പൈപ്പില്‍നിന്നുള്ള ജലപ്രവാഹം നിലച്ചത്. ഏറെസമയം കഴിഞ്ഞാണ് ഗതാഗതം പുന$സ്ഥാപിച്ചത്. പൈപ്പ് പൊട്ടിയ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ കശ്മീരി സ്വദേശിയുടെ ഹോണ്ട കാറിനാണ് സാരമായ കേടുപറ്റിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് ഇന്‍റര്‍ലോക്ക് തകര്‍ന്നുണ്ടായ ഗര്‍ത്തത്തില്‍ കാറിന്‍െറ മുന്‍ഭാഗം അമര്‍ന്നുപോവുകയായിരുന്നു. സമീപത്തെ കാറിന്‍െറ ചില്ലിലും ഇന്‍റര്‍ലോക്കുകള്‍ പതിച്ചു. ഫിഷ് റൗണ്ട്എബൗട്ടിനടുത്ത് വെച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട് പൊലീസ് കൂടുതല്‍ അപകടങ്ങളുണ്ടാവുന്നത് ഒഴിവാക്കി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച അറ്റകുറ്റപ്പണികള്‍ രാത്രിയോടെ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മത്ര, ദാര്‍സൈത്ത്, ത്വവിയാന്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.