മസ്കത്ത്: നീണ്ട കാത്തിരിപ്പിനുശേഷം മലയാളിയായ അരുണ്‍ പൗലോസ് ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ഒരു വര്‍ഷത്തിലേറെയായി റിസര്‍വ് പ്ളെയര്‍ ആയി ദേശീയ ടീമിന്‍െറ ഭാഗമാണെങ്കിലും 14 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്.
ഐ.സി.സി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍-നാല് ടൂര്‍ണമെന്‍റ് കളിക്കാന്‍ ഈമാസം 22ന് അമേരിക്കയിലേക്ക് തിരിക്കുന്ന ഒമാന്‍ നാഷനല്‍ ടീമിനോടൊപ്പം ആലുവക്കാരനായ അരുണ്‍കൂടി ചേരുമ്പോള്‍ ടീമിന്‍െറ വിജയത്തിനുവേണ്ടി കാതോര്‍ക്കുകയാണ് ക്രിക്കറ്റ് പ്രേമികളായ ഒമാനിലെ ഓരോ മലയാളിയും.
പ്ളെയിങ് ഇലവനില്‍ അരുണിന് സ്ഥാനം ലഭിക്കുമെന്നാണ് കളിപ്രേമികളുടെ പ്രതീക്ഷ. നാഷനല്‍ ടീമിന്‍െറ ഓപണര്‍ ആയി മികച്ച പ്രകടനം കാഴ്ച വെക്കുന്ന സീഷാന്‍ മഖ്സൂദിനൊപ്പം അസറൈന്‍ ടീമിന് വേണ്ടി പ്രീമിയര്‍ ഡിവിഷനില്‍ ഇന്നിങ്സ് ഓപണ്‍ ചെയ്യുന്ന ഈ 30 വയസ്സുകാരന്‍ 50 ഓവര്‍ മാച്ചില്‍ 63 ശരാശരി ഉള്ള മികച്ച ബാറ്റ്സ്മാന്‍ ആണ്.
കേരളത്തില്‍ സീനിയര്‍ ലെവലില്‍ കളിച്ചിരുന്ന അരുണ്‍ അഞ്ചുവര്‍ഷം മുമ്പാണ് അസറൈന്‍ ടീമിനൊപ്പം ചേരുന്നത്.ആദ്യ മാച്ചില്‍തന്നെ അര്‍ധശതകം തികച്ച് വരവറിയിച്ച അരുണ്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
അസറൈന്‍െറ ഓരോ വിജയത്തിനും ഈ ഓപണിങ് കൂട്ടുകെട്ടിന്‍െറ പ്രകടനം നിര്‍ണായകമാണെന്ന് അസറൈന്‍ ടീം മാനേജര്‍ വിനു മാത്യു സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.