??????? 600 ?????????? ???????????? ?????????? ???????????? ??? ??????????? ??????? ???????????????

കലാവിരുന്നൊരുക്കി ജയസന്ധ്യ

മസ്കത്ത്: ജീവന്‍ ടി.വിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഒമാനീയം  600 എപ്പിസോഡ് കടന്നതിന്‍െറ ഭാഗമായുള്ള ആഘോഷ പരിപാടി ‘ജയ സന്ധ്യ’ അല്‍ ഫലജ് ഹോട്ടലില്‍ നടന്നു. ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥാരചനയുടെ അമ്പതാം വാര്‍ഷികവും പരിപാടിയില്‍ നടന്നു. ഉര്‍വശി ശാരദ മുഖ്യാതിഥിയായിരുന്നു. 
ശാരദക്ക് പരിപാടിയില്‍ ആദരമര്‍പ്പിക്കുകയും ചെയ്തു. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മഹത് ദൃശ്യമാണ്  നമുക്ക് ഇന്ത്യയില്‍ കാണാന്‍ കഴിഞ്ഞതെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. നവ്യ നായരുടെ നൃത്തച്ചുവടുകള്‍ക്ക് പുറമെ മസ്കത്തിലെ രാജേഷ് മാസ്റ്റര്‍ മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച എം.ടി. വാസുദേവന്‍ നായരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതശില്‍പം പരിപാടിക്ക് മാറ്റുകൂട്ടി. പഴയകാല ഗാനങ്ങളുമായി രാജലക്ഷ്മിക്കും കല്ലറ ഗോപനുമൊപ്പം നടന്‍ അശോകനും വേദിയിലത്തെി. സുരേഷ് പാട്ടുപെട്ടി അവതാരകനായിരുന്നു. ജെ.കെ. ഫിലിംസിന്‍െറ ബാനറില്‍ ജയകുമാര്‍ വള്ളിക്കാവ് ആണ് പരിപാടി ഒരുക്കിയത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.