മസ്കത്ത്: വേനല്‍ച്ചൂടേറിയതോടെ ഒമാന്‍ വെന്തുരുകുന്നു. 40 ഡിഗ്രിക്കുമുകളില്‍ ചൂടാണ് രാജ്യത്ത് പലയിടത്തും കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും സ്ഥിതി വ്യത്യസ്തമാകില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊള്ളുന്ന ചൂടില്‍ റോഡിലിറങ്ങി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. എയര്‍കണ്ടീഷനറുകള്‍ പ്രവര്‍ത്തിച്ചിട്ടും മുറികള്‍ തണുക്കുന്നില്ല. മേയില്‍ ഇതാണ് അവസ്ഥയെങ്കില്‍ വരും മാസങ്ങളില്‍ എന്തായിരിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
രാവിലെ ഉറക്കമുണരുമ്പോള്‍തന്നെ ചൂട് വരവറിയിച്ചിട്ടുണ്ടാകും. രാത്രിയില്‍ മുറിയില്‍ വെള്ളം പിടിച്ചുവെച്ചാണ് പലരും രാവിലെ കുളിക്കുന്നതും മറ്റും. കടുത്ത ചൂടിനെ തുടര്‍ന്ന് മാര്‍ക്കറ്റുകള്‍ പകല്‍സമയങ്ങളില്‍ വിജനമാവുകയാണ്.
കഴിഞ്ഞദിവസം മത്ര സൂഖില്‍ നിരവധി സ്ത്രീകളും കുട്ടികളും തളര്‍ന്നുവീണിരുന്നു. ഏതാനും ദിവസങ്ങള്‍ പിന്നിട്ടാല്‍ റമദാനും എത്തുകയാണ്. ഇത്തവണ റമദാനില്‍ കടുത്ത ചൂടിനൊപ്പം നീണ്ട പകലുകളുമാണ് വിശ്വാസികളെ വരവേല്‍ക്കുക. 47 ഡിഗ്രിയാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. സൂര്‍, സീബ്, കസബ് എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഈ താപനില രേഖപ്പെടുത്തിയത്.
ഇന്ന് ഇബ്ര, ഇബ്രി, ബുറൈമി തുടങ്ങിയ സ്ഥലങ്ങളില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ട്. മരുഭൂമിയില്‍നിന്ന് വീശുന്ന ചുടുകാറ്റാണ് താപനില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.