മസ്കത്ത്: മലയാള സിനിമക്ക് അപചയകാലം ഉണ്ടായിരുന്നിട്ടില്ളെന്ന് മലയാളത്തിലെ പ്രശസ്ത നടന്‍ മധു. മലയാള സിനിമയില്‍ എക്കാലവും നല്ല സിനിമയും ചീത്ത സിനിമയുമുണ്ടായിട്ടുണ്ട്. അവയില്‍ പലതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാള സിനിമ സാമ്പത്തികമായി പ്രയാസങ്ങള്‍ ഉണ്ടാക്കിയ കാലമുണ്ട്.
അത് സിനിമയുടെ കുഴപ്പമല്ല, സിനിമ വിപണനം ചെയ്തതിന്‍െറ തകരാറാണ്. അതിനാല്‍, മലയാളസിനിമ വളര്‍ന്നു എന്നും തളര്‍ന്നു എന്നും പറയാന്‍ കഴിയില്ല. മലയാള സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണനെപോലെ ഏറെ കഴിവുള്ള സംവിധായകരുണ്ടായിരുന്നു. അവര്‍ മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലത്തെിച്ചിരുന്നു. എന്നാല്‍, ഇന്ന് നല്ല കഴിവും സമര്‍പ്പണവുള്ള പുതിയ തലമുറ സിനിമാ രംഗത്തുണ്ട്. ഇത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. അമ്പതിലധികം വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. ചെമ്മീന്‍ മികച്ച സിനിമയായിരുന്നു. സാങ്കേതിക വിദ്യയടക്കം എല്ലാം നല്ലതായിരുന്നു. അതിനാല്‍, നിരവധി അംഗീകാരങ്ങളും നേടി. സിനിമാരംഗത്തും സങ്കേതികരംഗത്തും വലിയ മാറ്റങ്ങളുണ്ടായി എന്നുപറയാന്‍ കഴിയില്ല. കാലത്തിനൊത്ത് പലതും മാറിയിട്ടുണ്ട്. നമ്മുടെ വീട്ടിലും പല മാറ്റങ്ങളുണ്ട്. 50 കൊല്ലം മുമ്പുള്ള വീടല്ല ഇന്ന് നമ്മുടെ വീട്. അവിടെ നിരവധി മാറ്റങ്ങള്‍ വന്നു. ഇതുപോലെയുള്ള മാറ്റങ്ങള്‍ മാത്രമാണ് സിനിമാരംഗത്തുമുണ്ടായത്. അഭിനയം എക്കാലവും ഒന്നുതന്നെയാണ്. മനുഷ്യന്‍െറ സ്ഥായിയായ രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കും കാലം മാറിയാലും മാറ്റമൊന്നും വരുന്നില്ല. കരച്ചില്‍ എല്ലാ കാലവും ഒരേ രൂപത്തില്‍ തന്നെയാണ്. അതിനാല്‍ അഭിനയലോകത്ത് കഴിഞ്ഞ 50 വര്‍ഷമായി വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ചെമ്മീന്‍െറ 50ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മധു മസ്കത്തിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.