കടകളിലത്തെി തട്ടിപ്പ് നടത്തുന്ന  പാകിസ്താനി പിടിയില്‍

സലാല: കടയുടമകളെ ആശയക്കുഴപ്പത്തിലാക്കി പണം തട്ടുന്ന പാകിസ്താനി സംഘത്തിലെ ഒരാള്‍ പിടിയില്‍. തിങ്കളാഴ്ച രാവിലെ ന്യൂ സലാലയില്‍ പാകിസ്താന്‍ സ്വദേശി നടത്തുന്ന ബില്‍ഡിങ് മെറ്റീരിയല്‍സ് കടയിലത്തെി കബളിപ്പിക്കലിന് ശ്രമിക്കവെ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ഇതേ കടയില്‍ തന്നെ കഴിഞ്ഞ ദിവസമത്തെി 50 റിയാലിന്‍െറ തട്ടിപ്പ് നടത്തിയിരുന്നു. 
രണ്ടു ദിവസം മുമ്പ് സലാല ചൗക്കില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഇലക്ട്രോണിക്സ് കടയില്‍നിന്ന് 50 റിയാല്‍ കബളിപ്പിച്ച് കൊണ്ടുപോയിരുന്നു. ഈ കടയുടമയും ന്യൂ സലാലയിലെ ഫാസ്റ്റ്ഫുഡ് ബിസിനസുകാരനായ മലയാളിയും സി.സി.ടി.വിയില്‍ ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തതാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്. വിവരമറിഞ്ഞ് കബളിപ്പിക്കപ്പെട്ട ആറോളം പേര്‍ സ്റ്റേഷനിലത്തെി. 50 റിയാല്‍ നല്‍കി അഞ്ചു റിയാലിന്‍െറ സാധനം വാങ്ങുകയാണ് ഇവരുടെ പതിവ്. കടയുടമ ബാക്കി 45 റിയാല്‍ തിരികെനല്‍കിയാല്‍ എന്തെങ്കിലും പോരായ്മ പറഞ്ഞ് സാധനം മടക്കിനല്‍കുകയും തന്‍െറ 50 റിയാല്‍ മടക്കി ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് കടക്കാരുടെ ശ്രദ്ധതെറ്റിച്ചും ആശയക്കുഴപ്പത്തിലാക്കിയും 50 റിയാലും ബാക്കി നല്‍കിയ തുകയുമായി ഇവര്‍ കടക്കും. കൗണ്ടറില്‍നിന്ന് കാശ് നേരിട്ട് അടിച്ചുമാറ്റുന്ന രീതിയുമുണ്ട്. ഇന്നലെ ഇയാളെ പിടിച്ചയുടന്‍ ഇവന്‍െറ ഫോണിലേക്ക് സംഘത്തില്‍ തന്നെയുള്ള ഒരാള്‍ വിളിച്ച് പൊലീസില്‍ ഏല്‍പിക്കാതെ വിട്ടയച്ചാല്‍ 1000 റിയാല്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കടയുടമ പ്രലോഭനത്തിന് വഴങ്ങാതെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. സംഘത്തില്‍ എട്ടു പേര്‍ ഉള്ളതായും അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.