കൊല്ലപ്പെട്ട നഴ്സിന്  സലാലയുടെ യാത്രാമൊഴി

സലാല: ദാരുണമായി കൊലചെയ്യപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന് സലാലയുടെ യാത്രാമൊഴി. ഞായറാഴ്ച രാത്രി ഒമ്പതിനുള്ള ഒമാന്‍ എയറില്‍ മസ്കത്തില്‍ എത്തിച്ച മൃതദേഹം 1.30നുള്ള മസ്കത്ത്-കൊച്ചി വിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെിച്ചത്. 
വൈകീട്ടോടെ ചിക്കുവിന്‍െറ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ലിന്‍സന് മൃതദേഹം അവസാനമായി ഒരുനോക്കുകാണാന്‍ കഴിഞ്ഞില്ല. മൃതദേഹം കണ്ടാല്‍ ലിന്‍സന്‍ കൂടുതല്‍ പ്രയാസത്തിലാകുമെന്നതിനാല്‍ കാഴ്ച ഒഴിവാക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ പറഞ്ഞത്. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. 
കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ്, വിവിധ സാമൂഹിക കൂട്ടായ്മകളുടെ പ്രതിനിധികള്‍, ബദര്‍ സമ ആശുപതിയിലെ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാനത്തെി. മൃതദേഹം കണ്ട ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ തേങ്ങിക്കരഞ്ഞത് എല്ലാവരിലും ദു$ഖം പടര്‍ത്തി. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് റോമന്‍ കാത്തലിക് ചര്‍ച്ചിലെ ഫാ. ആന്‍റണി നേതൃത്വം നല്‍കി. 
ഭര്‍ത്താവ് ലിന്‍സന്‍െറ സഹോദരന്‍ ലിജോ തോമസാണ് മൃതദേഹത്തെ അനുഗമിച്ചത്. കഴിഞ്ഞ ഏപ്രില്‍ 20നാണ് ചിക്കു റോബര്‍ട്ടിനെ സലാല ടൗണിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്തെിയത്. മരണം നടന്ന് 10 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് അനുമതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.