മസ്കത്ത്: പാചകവാതക സിലിണ്ടറുമായി പോകവേ കാല്‍വഴുതിവീണ് മലയാളി മരിച്ചു. കോഴിക്കോട് ഒളവണ്ണ പുതിയപാടം നിലംപറമ്പ് വീട്ടില്‍ പരേതനായ മമ്മദ് കോയയുടെ മകന്‍ കബീറാണ് (36) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ മത്ര ബലദിയ പാര്‍ക്കിന് സമീപമായിരുന്നു സംഭവം. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ കൊടുക്കാന്‍ പോകവെയാണ് സംഭവം. വീഴ്ചയില്‍ സിലിണ്ടര്‍ തലക്കടിച്ചതിനെ തുടര്‍ന്ന് രക്തംവാര്‍ന്നുകിടന്ന കബീറിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. പിതൃസഹോദരന്‍ അലിയുടെ ഡ്രീം ഫ്ളവര്‍ എല്‍.എല്‍.സി എന്ന സ്ഥാപനത്തിലാണ് കബീര്‍ ജോലി ചെയ്തിരുന്നത്. നേരത്തേ, കഫ്റ്റീരിയ ജീവനക്കാരനായിരുന്ന കബീര്‍ 10 വര്‍ഷം മുമ്പ് നാട്ടില്‍പോയിരുന്നു. തുടര്‍ന്ന്, ഒന്നരവര്‍ഷം മുമ്പാണ് രണ്ടാമതും പ്രവാസജീവിതം ആരംഭിക്കുന്നത്. കബീറിനോടുള്ള ആദരസൂചകമായി ഹോള്‍സെയില്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച ഉച്ചക്കുശേഷം തുറന്നുപ്രവര്‍ത്തിച്ചില്ല. ഫാത്തിമയാണ് കബീറിന്‍െറ മാതാവ്. ഭാര്യ: സാബിറ. മക്കള്‍: മുഹമ്മദ് കാസിം, റിഫ, റിംസ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.