മസ്കത്ത്: വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി എടുത്തുമാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി എണ്ണ, പ്രകൃതി വാതക വകുപ്പ് മന്ത്രി സാലം ബിന്‍ നാസര്‍ അല്‍ ഒൗഫി പ്രസ്താവിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നല്‍കിവരുന്ന സബ്സിഡി നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള സിലിണ്ടറിന് വിപണി വില ചുമത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇതുവരെ ഇതുസംബന്ധമായ തീരുമാനങ്ങള്‍ക്കൊന്നും അംഗീകാരമായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി എടുത്തുകളയുന്നത് നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കും.
സിമന്‍റ്, സ്റ്റീല്‍, സെറാമിക്സ് നിര്‍മാണ മേഖലയാണ് ഒമാനിലെ ഗ്യാസിനെ അവലംബിക്കുന്ന പ്രധാന വ്യവസായങ്ങള്‍. ഇത്തരം വ്യവസായ സ്ഥാപനങ്ങളുടെ ചെലവ് വര്‍ധിക്കാന്‍ പുതിയ തീരുമാനം കാരണമാവും. ഇതോടെ, ഒമാനില്‍ ഉല്‍പാദിപ്പിക്കുന്ന നിരവധി ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കും. ഇത് ഒമാനില്‍ നിന്നുള്ള നിരവധി ഉല്‍പന്നങ്ങളുടെ കയറ്റുമതിയെയും ബാധിക്കും. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍െറ സബ്സിഡി എടുത്തുകളയുന്നത് സംബന്ധിച്ച അറിയിപ്പുകള്‍ വന്നിട്ടില്ല. അടുത്തിടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ സബ്സിഡി എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, പാചകവാതകത്തിന്‍െറ സബ്സിഡി എടുത്തു മാറ്റുന്നില്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യവസായ, വാണിജ്യസ്ഥാപനങ്ങളുടെ സബ്സിഡി എടുത്തുകളഞ്ഞതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍െറ സബ്സിഡിയും എടുത്തുമാറ്റുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കഴിഞ്ഞവര്‍ഷം 7.3 ശതകോടി ഡോളറാണ് സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവിട്ടത്. എണ്ണവില കുറഞ്ഞതുമൂലം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ബജറ്റ് കമ്മി കുറക്കാനും നിരവധി നടപടികളാണ് സര്‍ക്കാന്‍ കൈകൊള്ളുന്നത്. ഇതിന്‍െറ ഭാഗമായാണ് സബ്സിഡികള്‍ എടുത്തുകളയുന്നതും പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നതും.
ഒമാനിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ മറ്റു നിരക്കുകളും വര്‍ധിപ്പിക്കുന്നുണ്ട്. വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ വരുമാന നികുതി നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. അടുത്തിടെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ ജല നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാന്‍ നീക്കമുണ്ട്. വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് താമസയിടങ്ങളേക്കാള്‍ കൂടിയ വൈദ്യുതിനിരക്കാണ് നിലവില്‍ ഈടാക്കുന്നത്. വൈദ്യുതിനിരക്ക് ഇനിയും വര്‍ധിപ്പിക്കുന്നുണ്ട്. മറ്റു ചെലവുകളും വര്‍ധിക്കുന്നതുകാരണം മാര്‍ക്കറ്റില്‍ പൊതുവെ വിലക്കുറവ് അനുഭവപ്പെട്ടിരുന്ന ഒമാനി ഉല്‍പന്നങ്ങളുടെ വില ഇനിയും വര്‍ധിക്കാന്‍ കാരണമാക്കും. സിമന്‍റടക്കമുള്ള ഒമാനി ഉല്‍പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലെ ഉല്‍പന്നങ്ങളെക്കാള്‍ വില കുറവാണ്. അതിനാല്‍, ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുമാണ്. ഇത് വ്യവസായമേഖലക്ക് വന്‍ അനുഗ്രഹവുമായിരുന്നു. എന്നാല്‍, ചെലവുവര്‍ധിക്കുന്നതോടെ അത് വ്യവസായമേഖലയെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.