ദോഫാര്‍ സൂപ്പര്‍ലീഗ് ഫുട്ബാള്‍  ടൂര്‍ണമെന്‍റിന് തുടക്കമായി

സലാല: സലാലയിലെ പ്രവാസി ഫുട്ബാള്‍ ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ലീഗ് ടൂര്‍ണമെന്‍റിന് ഗള്‍ഫ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഐ.എസ്.സി മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിസ്താര്‍ കിക്കോഫ് ചെയ്തു. വിനയകുമാര്‍, ഹുസൈന്‍ കാച്ചിലോടി, റഷീദ്, മോഹന്‍ദാസ് നെല്ലിക്കുന്ന്, സഫ്വത്, നിസാം സജി ഗള്‍ഫ് സെന്‍റര്‍, നിയാസ് അല്‍ ജദീദ് എക്സ്ചേഞ്ച്, ദാസ് റീമ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനമത്സരത്തില്‍ ദോഫാര്‍ എഫ്.സി അഞ്ചു ഗോളുകള്‍ക്ക് സനദ് എഫ്.സിയെയും, എന്‍ ടെക് എഫ്.സി മൂന്നു ഗോളുകള്‍ക്ക് അല്ക്യാന്‍ എഫ്.സിയെയും തോല്‍പിച്ചു. 
ലീഗ് റൗണ്ടില്‍ കൂടുതല്‍ പോയന്‍റ് ലഭിക്കുന്ന ടീമുകള്‍ നാലു ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. മേയ് 12ന് നടക്കുന്ന ഫൈനലില്‍ ഫുട്ബാള്‍ താരം ഐ.എം. വിജയന്‍ മുഖ്യാതിഥിയാകും. 
എല്ലാ വ്യാഴാഴ്ചകളിലും രാത്രി 11ന് ഗള്‍ഫ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പി.ടി. സബീര്‍, സലീം ബാബു, അയ്യൂബ് വക്കത്ത്, പ്രമേശ് ബാബു എന്നിവര്‍ ഉദ്ഘാടനച്ചടങ്ങിന് നേതൃത്വം നല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.