വിശ്വാസനിറവില്‍ ക്രൈസ്തവര്‍ ഓശാനപെരുന്നാള്‍ ആചരിച്ചു

മസ്കത്ത്: യേശു കഴുതക്കുട്ടിയുടെ പുറത്തുകയറി ജെറൂസലമിലേക്ക് പ്രവേശിച്ചപ്പോള്‍ ആളുകള്‍ ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും രാജകീയ സ്വീകരണം നല്‍കിയതിനെ അനുസ്മരിച്ച് ക്രൈസ്തവസമൂഹം ഓശാനപെരുന്നാള്‍ ആചരിച്ചു.  ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ ശുശ്രൂഷകള്‍ നടന്നു. മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ കുരുത്തോലകളുമേന്തി ഓശാനാ ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മസ്കത്ത് സെന്‍റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയിലും ഓശാന ശുശ്രൂഷകള്‍ നടന്നു. യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.