മസ്കത്ത്: ഇന്ത്യന്‍രൂപ ശക്തമായതോടെ റിയാലിന്‍െറ വിനിമയനിരക്ക് താഴേക്കുവരാന്‍ തുടങ്ങി. സമാനമായി സ്വര്‍ണനിരക്കും ഉയരുന്നത് പ്രവാസികളെ നിരാശയിലാഴ്ത്തി. ഞായറാഴ്ച ഒരു റിയാലിന് 172.70 രൂപ എന്നനിരക്കാണ് വിനിമയസ്ഥാപനങ്ങള്‍ നല്‍കിയത്. കഴിഞ്ഞ മാസാവസാനം റിയാലിന് 178 രൂപ എന്ന നിരക്കുവരെ എത്തിയിരുന്നു. എന്നാല്‍, ഈ മാസം മുതല്‍ റിയാലിന്‍െറ വിനിമയനിരക്ക് ക്രമേണ താഴേക്കുവരുകയായിരുന്നു. വിനിമയനിരക്ക് താഴ്ന്നും ഉയര്‍ന്നും നിന്നെങ്കിലും വെള്ളിയാഴ്ച 172. 70 എന്ന നിരക്കിലത്തെി. ഇത് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കാണ്. അമേരിക്കന്‍ ഡോളര്‍ തളര്‍ന്നതാണ് രൂപ ശക്തിപ്രാപിക്കാന്‍ കാരണമായത്. അടുത്തമാസത്തോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രചാരമുണ്ടായിരുന്നു. അതിനാല്‍ ഡോളര്‍ ശക്തിപ്രാപിക്കാനുള്ള സാധ്യത പരിഗണിച്ച് വ്യാപാരികള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇത് ഡോളറിനെ കൂടുതല്‍ ശക്തമാക്കി. എന്നാല്‍, ബുധനാഴ്ച നടന്ന ഫെഡറല്‍ റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂഷന്‍ യോഗം തല്‍ക്കാലം പലിശനിരക്ക് കൂട്ടേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ഡോളര്‍വില പെട്ടെന്ന് ഇടിയാന്‍ തുടങ്ങിയത്.
ഡോളര്‍ ശക്തി കുറയാന്‍ തുടങ്ങിയതോടെ ലോകരാജ്യങ്ങളിലെ മറ്റ് കറന്‍സികള്‍ ശക്തിപ്രാപിക്കാന്‍ തുടങ്ങി. യൂറോ, പൗണ്ട് എന്നിവക്കൊപ്പം ഇന്ത്യന്‍രൂപയും ശക്തിപ്രാപിച്ചു. വിദേശനിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയതും ഇന്ത്യന്‍ ഓഹരി ശക്തിപ്രാപിക്കാന്‍ തുടങ്ങിയതും ഇന്ത്യന്‍രൂപക്ക് അനുഗ്രഹമായി. അസംസ്കൃത എണ്ണവില വര്‍ധിക്കുകയും ബാരലിന് 40 ഡോളര്‍ കടന്നതും ലോകത്തിലെ എല്ലാ ഓഹരിവിപണികള്‍ക്കും തുണയായി. നിലവിലുള്ള സാഹചര്യത്തില്‍ വിനിമയനിരക്ക് പെട്ടെന്ന് ഉയരാന്‍ സാധ്യതയില്ളെന്ന് അല്‍ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു.
ഈ മാസാവസാനത്തോടെ ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍, വല്ലാത്ത ഉയര്‍ച്ചക്ക് സാധ്യത കാണുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിനിമയനിരക്ക് റിയാലിന് 172 രൂപയില്‍ താഴെ പോവാനും സാധ്യതയില്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആഗോള സാമ്പത്തികരംഗത്ത് നടക്കുന്ന മാറ്റങ്ങള്‍ വിനിമയനിരക്കിനെയും ബാധിക്കും.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പലിശനിരക്ക് വര്‍ധനയില്‍നിന്ന് പിന്മാറിയത് സ്വര്‍ണവില ഉയരാന്‍ കാരണമാക്കിയതായി ദുബൈ ഗോള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ പി.പി. മുഹമ്മദലി പറഞ്ഞു.
ഡോളര്‍ ശക്തികുറയാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കാണുകയും അതിലേക്ക് നിക്ഷേപമിറക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ, സ്വര്‍ണവില ഉയരാന്‍ തുടങ്ങി. ലോകമാര്‍ക്കറ്റില്‍ സ്വര്‍ണം ഒൗണ്‍സിന് 1300 ഡോളര്‍വരെ എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം 1265 ഡോളര്‍ എന്ന നിരക്കിലത്തെിയിരുന്നു. ഒരു ഗ്രാമിന് 16 റിയാല്‍ കടക്കാന്‍ സാധ്യതയുണ്ട്. ഇത് 16. 400വരെ എത്താനും ഇടയുണ്ട്. ശനിയാഴ്ച രാവിലെ 15.500 എന്നനിരക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഒമാനിലെ ജ്വല്ലറികള്‍ ഈടാക്കിയത്. വൈകുന്നേരം ഇത് ഗ്രാമിന് 15.400 ആയി കുറഞ്ഞിരുന്നു. അടുത്തിടെ സ്വര്‍ണനിരക്ക് ഗ്രാമിന് 12.900 എന്ന നിരക്കുവരെ എത്തിയിരുന്നു.
തുടര്‍ന്നാണ് ഉയരാന്‍ തുടങ്ങിയത്. എണ്ണവില കുറഞ്ഞതിന്‍െറ ദോഷഫലങ്ങള്‍ ഏറെ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഉയര്‍ന്ന വിനിമയനിരക്ക് ആശ്വാസംപകര്‍ന്നിരുന്നു. 20 ദിവസത്തിനുള്ളില്‍ ഒരു റിയാലിന് ചുരുങ്ങിയത് അഞ്ചുരൂപയുടെ നഷ്ടമാണ് പ്രവാസിക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.