മസ്കത്ത്: ഒമ്പതാമത് മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഈ മാസം 21ന് തിരി തെളിയും. 25 വരെ നീളുന്ന മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ബോര്‍ഡ് ഓഫ് ഒമാനി സൊസൈറ്റി ഫോര്‍ സിനിമ ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ സദ്ജാലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍െറ കഥ പറയുന്ന മലയാള സിനിമ പത്തേമാരിയാണ് പ്രദര്‍ശനത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ പത്തേമാരിയുടെ സംവിധായകന്‍ സലീം അഹമ്മദും നടന്‍ ജോയ് മാത്യുവും മസ്കത്തിലത്തെുന്നുണ്ട്. ഫീച്ചര്‍ ഫിലിം, ഹ്രസ്വചിത്രം, ഡോക്യുമെന്‍ററി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മസ്കത്ത് സിറ്റി സെന്‍ററിലെ വോക്സ് സിനിമയിലാണ് ഫീച്ചര്‍ ഫിലിമുകളുടെ പ്രദര്‍ശനം നടക്കുക.
ഉദ്ഘാടന, സമാപന ചടങ്ങുകളും ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്‍ററിയുടെയും പ്രദര്‍ശനവും ഹോര്‍മുസ് ഗ്രാന്‍റ് ഹോട്ടലിലാണ്. തിങ്കളാഴ്ച രാത്രി 7.30നാണ് ഉദ്ഘാടന ചടങ്ങ്. ഈജിപ്ഷ്യന്‍ നടന്മാരായ കരീം അബ്ദുല്‍ അസീസ്, സാബിര്‍ സാബ്രി, കുവൈത്തി നടന്‍ സുവാദ് അബ്ദുല്ല, ഒമാനി നടന്‍ യൂസുഫ് അല്‍ ബലൂഷി തുടങ്ങിയവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സിനിമകളുടെ പ്രദര്‍ശനം. മൊറോക്കന്‍ സിനിമയായ ഹാഫ് ദി സ്കൈ ആണ് ഉദ്ഘാടന ചിത്രം. പത്തേമാരിയും അന്നേ ദിവസം തന്നെ പ്രദര്‍ശിപ്പിക്കും. ഹ്രസ്വചിത്ര വിഭാഗത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ കബീര്‍ യൂസുഫ് സംവിധാനം ചെയ്ത് ഒമാനില്‍ ചിത്രീകരിച്ച ‘ടു ബി ഓര്‍ നോട്ട് ടു ബി’യും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി മേളയുടെ ദിവസങ്ങള്‍ കുറച്ചത് ചലച്ചിത്ര പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.
മേളയില്‍ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ എത്തുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഷാറൂഖ് ഖാന്‍ പങ്കെടുക്കില്ളെന്ന് ഒമാന്‍ ഫിലിം സൊസൈറ്റി അധികൃതര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
എല്ലാ വിഭാഗത്തിലും മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച നടി എന്നിവക്കാണ് അംഗീകാരങ്ങള്‍ ലഭിക്കുക. സ്വര്‍ണ ഖഞ്ചര്‍, വെള്ളി ഖഞ്ചര്‍ എന്നിവയായിരിക്കും അവാര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.