മസ്കത്ത്: ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷനല്‍ തയാറാക്കിയ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ മിഡലീസ്റ്റ് രാഷ്ട്രങ്ങളില്‍ ഒമാന്‍ അഞ്ചാമത്. 178 രാഷ്ട്രങ്ങളടങ്ങിയ പട്ടികയില്‍ ഒമാന്‍ 52ാം സ്ഥാനത്താണ്.
കഴിഞ്ഞവര്‍ഷം ഒമാന്‍ 56ാം സ്ഥാനത്തായിരുന്നു. സ്വത്തുക്കളിലുള്ള അവകാശം, സര്‍ക്കാറിന്‍െറ ചെലവഴിക്കല്‍, ബിസിനസ് ചെയ്യാനുള്ള സ്വാതന്ത്ര്യം, തൊഴിലാളി സ്വാതന്ത്ര്യം, വ്യാപാര, നിക്ഷേപ സ്വാതന്ത്ര്യം തുടങ്ങി 37 കാര്യങ്ങള്‍ കണക്കിലെടുത്താണ് സൂചിക തയാറാക്കിയത്. ഇതില്‍ ഒമാന് 67.1 പോയന്‍റാണ് ലഭിച്ചത്.
വ്യാപാര, നിക്ഷേപ മേഖലകളിലായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സുല്‍ത്താനേറ്റ് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിക്ഷേപ സ്വാതന്ത്ര്യത്തില്‍ കഴിഞ്ഞവര്‍ഷം ലഭിച്ച 65 പോയന്‍റ് ഈ വര്‍ഷം 70 പോയന്‍റായി ഉയര്‍ന്നിട്ടുണ്ട്.
ബൗദ്ധിക സ്വത്തവകാശം കാത്തുസൂക്ഷിക്കുന്നതിലും ഒമാന്‍ പ്രതിജ്ഞാബദ്ധമാണ്. മികച്ച തൊഴില്‍ നിയമങ്ങളും സൂചികയില്‍ മുന്നേറാന്‍ ഒമാന് സഹായകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.