സാമി യൂസുഫ് ഒമാനില്‍ ചിത്രീകരിച്ച ആല്‍ബം പുറത്തിറക്കി

മസ്കത്ത്: പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞനായ സാമി യൂസുഫ് ഒമാനില്‍ ചിത്രീകരിച്ച തന്‍െറ ഏറ്റവും പുതിയ ആല്‍ബം പുറത്തിറക്കി. ബാറക്ക എന്നു പേരിട്ടിരിക്കുന്ന ആല്‍ബം ശനിയാഴ്ചയാണ് പുറത്തിറക്കിയത്. ലോകം അതിന്‍െറ തനത് ഭംഗി കാത്തുസൂക്ഷിക്കാന്‍ പ്രയാസപ്പെടുന്ന ഇക്കാലത്ത് ഒമാന്‍ പ്രതീക്ഷയുടെ അടയാളമാണെന്ന് ഗായകന്‍ തന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ കുറിച്ച സന്ദേശത്തില്‍ പറയുന്നു. താന്‍ പ്രകൃതിയുടെയും പരമ്പരാഗത രീതികളുടെയും പരിസ്ഥിതിയുടെയും ആരാധകനാണ്.
ഇതു മൂന്നും സമന്വയിപ്പിച്ചുള്ള ഒരു സംഗീത ആല്‍ബം തന്‍െറ സ്വപ്നമായിരുന്നു. ഇതാണ് ബാറക്കയിലൂടെ യാഥാര്‍ഥ്യമായത്. സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹകരിച്ച ഒമാന്‍ ടൂറിസം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നു. ഒമാന്‍െറ പ്രകൃതിഭംഗി ചിത്രീകരിക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍െറ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയുമാണ് ആല്‍ബത്തിന്‍െറ ലക്ഷ്യമെന്നും സാമി യൂസുഫ് സന്ദേശത്തില്‍ കുറിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.