മസ്കത്ത്: ഒമാനിലെ ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജോസഫ് ബെന്നി (മസ്കത്ത് ഡെയ്ലി), അമീറുദ്ദീന്‍ (ഹായ് ടാബ്ളോയിഡ്) എന്നിവര്‍ക്ക് ഇന്ത്യന്‍ മീഡിയ ഫോറം ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. അനന്തപുരി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഒമാന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ അംഗവും ഒമാന്‍ അറബിക് ഡെയ്ലിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സലീം അല്‍ ജൗഹരി, മോഡേണ്‍ എക്സ്ചേഞ്ച് കണ്‍ട്രി മാനേജര്‍ ഫിലിപ്
കോശി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജന.സെക്രട്ടറി കബീര്‍ യൂസുഫിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജാബിര്‍ മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ്, മുഹമ്മദലി, അജയന്‍
മേനോന്‍, മുഹമ്മദ് ഇഖ്ബാല്‍, ജയകുമാര്‍, റഫീഖ് മുഹമ്മദ്, അബ്ബാദ് എന്നിവര്‍ സംസാരിച്ചു. വി.കെ ഷഫീര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.