ഒമാനി ശിക്ഷാനിയമത്തിലെ ഭേദഗതി: കരട് രൂപം സുല്‍ത്താന്‍െറ അംഗീകാരത്തിനയച്ചു

മസ്കത്ത്: ഒമാനി ശിക്ഷാനിയമ ഭേദഗതിയുടെ കരടുരൂപം സുല്‍ത്താന്‍െറ അംഗീകാരത്തിനയച്ചു. കഴിഞ്ഞദിവസം നടന്ന സംയുക്ത സമ്മേളനത്തില്‍ വിയോജിപ്പുണ്ടായിരുന്ന ഒമ്പതു വകുപ്പുകളില്‍ മജ്ലിസുശൂറയും സ്റ്റേറ്റ് കൗണ്‍സിലും സമവായത്തിലത്തെി. ഏഴു വകുപ്പുകളില്‍ മന്ത്രിസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചതില്‍നിന്ന് മാറ്റം വരുത്തേണ്ടതില്ളെന്ന് സംയുക്ത സെഷന്‍ തീരുമാനിച്ചു. രണ്ടെണ്ണത്തില്‍ മാറ്റം വരുത്താനും വോട്ടെടുപ്പിലൂടെ തീരുമാനമായി. മതത്തെ അവഹേളിക്കുന്നവര്‍ക്ക് ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതിനുള്ള വകുപ്പില്‍ മാറ്റം വരുത്തിയിട്ടില്ല. 
ചില കുറ്റകൃത്യങ്ങളില്‍ ജീവപര്യന്തം ശിക്ഷ പരിമിതപ്പെടുത്തണമെന്ന ശൂറാ കൗണ്‍സില്‍ നിര്‍ദേശവും സംയുക്ത യോഗം അംഗീകരിച്ചില്ല. 
വര്‍ധിച്ച ജീവപര്യന്തം ശിക്ഷയും വധശിക്ഷയും വ്യവസ്ഥ ചെയ്യുന്ന 24ാം വകുപ്പ് നിലനിര്‍ത്തി സുല്‍ത്താന്‍െറ സംഗീകാരത്തിന് അയക്കാന്‍ യോഗം തീരുമാനിച്ചു. കരട് രൂപത്തില്‍ 398 വകുപ്പുകളാണ് ആകെയുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.