ഒമാന്‍െറ ഇടപെടലില്‍ യമനില്‍നിന്ന്  ജര്‍മന്‍ സ്വദേശിക്ക് മോചനം

മസ്കത്ത്: ഒമാന്‍െറ ഇടപെടലില്‍ യമനില്‍നിന്ന് ജര്‍മന്‍ സ്വദേശിക്ക് മോചനം. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ മോചനത്തിന് മുന്‍കൈയെടുത്തത്. മോചിതനായ ജര്‍മന്‍കാരനെ ചൊവ്വാഴ്ച വൈകീട്ട് സന്‍ആയില്‍നിന്ന് റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്കത്തിലത്തെിച്ചതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കന്‍ സ്വദേശിക്കും ഒമാന്‍െറ ഇടപെടലിനെ തുടര്‍ന്ന് മാതൃരാജ്യത്തേക്ക് തിരികെ പോകാന്‍ വഴിയൊരുങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.