കുടുംബത്തോടൊപ്പം നോമ്പുതുറക്കാം, അസ്മ മസ്ജിദില്‍

മസ്കത്ത്: നാടും വീടും വിട്ടുനില്‍ക്കുന്ന പ്രവാസിയുടെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് നോമ്പുതുറ കൂട്ടായ്മകള്‍. കുടുംബത്തിനൊപ്പം താമസിക്കുന്നവരും ഇവയില്‍ പങ്കെടുക്കാന്‍ ഏറെ ഉത്സാഹം കാണിക്കുന്നു. സംഘടനകളുടെ സമൂഹ നോമ്പുതുറകളിലും മറ്റും കുടുംബസമേതം എത്താന്‍ താല്‍പര്യം കാണിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. എന്നാല്‍, ഇങ്ങനെയുള്ള എല്ലാ നോമ്പുതുറകളിലും കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാന്‍ പറ്റില്ല.  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിട സജ്ജീകരണം ആയിരിക്കുമെന്നതാണ് കാരണം. 

വീട്ടുകാര്‍ ഒരു സ്ഥലത്തുതന്നെ രണ്ടിടങ്ങളിലായി ഇരിക്കേണ്ടിവരും. പള്ളിയില്‍ കുടുംബത്തിനൊപ്പം ഇരുന്ന് നോമ്പുതുറയുടെ സന്തോഷം പങ്കിടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ വരൂ, ഖുറം അല്‍ അസ്മ മസ്ജിദിലെ വിശാലമായ അങ്കണത്തിലേക്ക്. മലയാളികളടക്കം നിരവധി പേരാണ് ഇവിടെ കുടുംബസമേതം നോമ്പുതുറക്കത്തെുന്നത്. 

അതിമനോഹരമായ ശില്‍പ ചാതുരിയുള്ള അസ്മ മസ്ജിദിലെ മനോഹരവും വൃത്തിയുള്ളതുമായ പുല്‍ത്തകിടിയില്‍ കുടുംബവുമായി വരുന്നവര്‍ക്ക് മറ്റു പള്ളികളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേക സൗകര്യം ലഭ്യമാണ്.  ഇവിടെ നോമ്പുതുറ ഒരുക്കുന്നവര്‍ കുടുംബവുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കുന്നു. പുണ്യറമദാനിലെ ഒരു നോമ്പ് കുടുംബത്തിനൊപ്പം പള്ളിയിലിരുന്ന് തുറക്കാനായി എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് ഖുറം അസ്മ മസ്ജിദ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.