??????? ??????????? ??????????? ??????????? ?????? ?????????? ?????????? ???? ??????? ??????? ?????? ???????????????

നിസ്വ സ്കൂളിലെ അധ്യാപകക്ഷാമം: വിഷയത്തില്‍ ഇടപെടുമെന്ന് അംബാസഡര്‍

നിസ്വ: നിസ്വ സ്കൂളിലെ അധ്യാപകക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡുമായി സഹകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ എംബസി ആഭിമുഖ്യത്തില്‍ നിസ്വയിലെ അല്‍ ദിയാര്‍ ഹോട്ടലില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 150ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തൊഴില്‍ വിഷയങ്ങളാണ് കൂടുതലും പരിഗണനക്ക് എത്തിയത്.
വേതനം ലഭിക്കാത്തതും തൊഴിലുടമയുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളും പരിഗണനക്ക് എത്തി. ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അംബാസഡര്‍ അടിയന്തര പരിഹാരം ആവശ്യമായ വിഷയങ്ങളില്‍ എംബസിയുടെ ഭാഗത്തുനിന്ന് ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് അറിയിച്ചു. വേതനം കുറഞ്ഞവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ചും ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച നടന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ എംബസിയെ ബന്ധപ്പെടണമെന്നും സഹായിക്കാന്‍ എംബസി പ്രതിജ്ഞാ ബന്ധമാണെന്നും അംബാസഡര്‍ പറഞ്ഞു.
ഇതാദ്യമായാണ് നിസ്വയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. അംബാസഡര്‍ക്ക് പുറമെ കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി നീലു അറോറ, എംബസി കോണ്‍സുലാര്‍ ഏജന്‍റുമാരായ ടി.എം. ജോയ്, ഡോ.സുബൈര്‍ റാവുത്തര്‍ എന്നിവരും സംബന്ധിച്ചു. ഡോ. അനുരാഗ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.