മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയില്‍നിന്ന് സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് വഴി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് ബുധനാഴ്ച മുതല്‍ അടച്ചിടും. നവംബര്‍ അവസാനമായിരിക്കും പൊതുജനങ്ങള്‍ക്കുവേണ്ടി റോഡ് തുറക്കുക. ബാങ്ക് മസ്കത്ത് ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള അല്‍ ഇര്‍ഫാന്‍ റൗണ്ട്എബൗട്ട് അടച്ചിടുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുവഴി യാത്രചെയ്യുന്നവര്‍ വഴി മാറി പോവണമെന്നും വാഹനമോടിക്കുന്നവര്‍ വേഗം കുറക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. റോഡ് വികസനത്തിന്‍െറ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറയും അല്‍ ജമീല്‍ അല്‍ അക്ബര്‍ സ്ട്രീറ്റിന്‍െറയും ഇടയില്‍ ഇന്‍റര്‍ചെയ്ഞ്ച് നിര്‍മാണം, അല്‍ മുര്‍ത്തഫാ സ്ട്രീറ്റ് റോഡ് ഇരട്ടിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളാണ് പുരോഗമിക്കുന്നത്.
നിര്‍മാണം അവസാന ഘട്ടത്തിലത്തെിനില്‍ക്കുന്ന പുതിയ വിമാനത്താവളത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ എക്സ്പ്രസ് വേ വഴി വിമാനത്താവളത്തിലേക്കുള്ള റോഡാണിത്. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് കുറക്കാന്‍ എക്സ്പ്രസ് വേയില്‍നിന്ന് മിനിറ്റുകള്‍ കൊണ്ട് വിമാനത്താവളത്തിലത്തൊനും ഈ റോഡ് സഹാ
യിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.