??????????????????????? ???????? ?????????? ?????? ?????????????????????

തുര്‍ക്കിയില്‍ കുടുങ്ങിയ മുഴുവന്‍  പേരെയും തിരികെയത്തെിക്കും

മസ്കത്ത്: സൈനിക അട്ടിമറിശ്രമം നടന്ന തുര്‍ക്കിയില്‍ കുടുങ്ങിയ ഒമാനികളുടെ ആദ്യ സംഘം മസ്കത്തില്‍ തിരിച്ചത്തെി. റോയല്‍ എയര്‍ഫോഴ്സിന്‍െറ പ്രത്യേക വിമാനത്തിലാണ് 71ഓളം പേരടങ്ങുന്ന സംഘത്തെ തിരികെയത്തെിച്ചത്. കുടുംബാംഗങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ജന്മനാട്ടില്‍ തിരികെയത്തൊനായതിന്‍െറ സന്തോഷം എല്ലാവരും പങ്കുവെച്ചു. 
തലനാരിഴക്ക് വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ട അനുഭവമാണ് അഹ്മദ് അല്‍ ഗസാനിക്ക് പറയാനുണ്ടായിരുന്നത്. തക്സിം സ്ക്വയറില്‍ ജനങ്ങളും സൈന്യവും തമ്മിലെ ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെപ്പില്‍നിന്നാണ് അല്‍ഗസാനി രക്ഷപ്പെട്ടത്. 
വിദ്യാര്‍ഥികളും സഞ്ചാരികളുമായി അഞ്ഞൂറോളം ഒമാനികള്‍ തുര്‍ക്കിയില്‍ ഇപ്പോഴുണ്ട്. ഇവരില്‍ പലരും സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് തിരികെ പോരേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. താല്‍പര്യമുള്ള മുഴുവന്‍ പേരെയും തിരികെയത്തെിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. ഇതിനായി ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ അയക്കും. തുര്‍ക്കിയിലുള്ളവര്‍ അങ്കാറയിലെ എംബസിയുമായും ഇസ്തംബൂളിലെ കോണ്‍സുലേറ്റുമായും ബന്ധം പുലര്‍ത്തണം. തുര്‍ക്കിയിലെ നിയമം അനുസരിക്കണമെന്നും പ്രശ്നകലുഷിതമായ സാഹചര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.