മസ്കത്ത്: സൈനിക അട്ടിമറി ശ്രമത്തത്തെുടര്‍ന്ന് അന്തരീക്ഷം കലുഷിതമായ തുര്‍ക്കിയില്‍ കുടുങ്ങിയ ഒമാന്‍ പൗരന്മാരെ തിരികെയത്തെിച്ചു. പ്രത്യേക വിമാനത്തില്‍ 100 പേരെയാണ് തിങ്കളാഴ്ച രാത്രി മസ്കത്ത് വിമാനത്താവളത്തിലത്തെിച്ചത്. തുര്‍ക്കി സമയം വൈകീട്ട് മൂന്നിനാണ് ഇസ്തംബൂള്‍ വിമാനത്താവളത്തില്‍നിന്ന് ഒമാന്‍ പൗരന്മാരെ കയറ്റിയ വിമാനം യാത്ര തിരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ വ്യാപാരാവശ്യങ്ങള്‍ക്കും വിനോദയാത്രക്കും പോയവരാണ് തുര്‍ക്കിയില്‍ കുടുങ്ങിയത്.
ശനിയാഴ്ചതന്നെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുമെന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ അവശേഷിക്കുന്ന പൗരന്മാരോട് പ്രശ്നബാധിത സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ആവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനും എംബസി അറിയിച്ചു. അതിനിടെ ,ഏകദേശം 500ഓളം ഒമാന്‍ സ്വദേശികള്‍ തുര്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
അതിനിടെ സൈനിക അട്ടിമറിശ്രമത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വിസുകളില്‍ ഭൂരിപക്ഷവും പ്രമുഖ വിമാനക്കമ്പനികള്‍ പുനരാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.