മസ്കത്ത്: തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ റോഡിലിറക്കാന്‍ അനുവാദമില്ലാത്ത 70 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ പിടിച്ചെടുത്തു. 19 എണ്ണമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങളുമായി റോഡുകളില്‍ കറങ്ങുന്ന കുട്ടി ഡ്രൈവര്‍മാര്‍ മറ്റ് വാഹനങ്ങള്‍ക്കും റോഡ് ഉപഭോക്താക്കള്‍ക്കും ഭീഷണിയുയര്‍ത്തുന്നതായ പരാതികളത്തെുടര്‍ന്നാണ് വ്യാപകമായ പരിശോധന നടത്തിയത്.
ലൈസന്‍സില്ലാത്തവരാണ് ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതെന്നും ഗതാഗത നിയമം ലംഘിച്ച് പ്രധാന റോഡുകളിലും ഇടറോഡുകളിലും ഇത്തരം വാഹനങ്ങള്‍ അപകടഭീതി ഉയര്‍ത്തുന്നതായി മുതിര്‍ന്ന ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകടങ്ങള്‍ പതിവായതിനത്തെുടര്‍ന്ന് ഇത്തരം ശേഷികുറഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ റോഡിലിറക്കുന്നത് 2014ല്‍ റോയല്‍ ഒമാന്‍ പൊലീസ് നിരോധിച്ചിരുന്നു. നിരോധം ലംഘിച്ച് ഇവ ഓടിക്കുന്നവര്‍ പിടിയിലായാല്‍ നിയമലംഘനത്തിന് നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.