മസ്കത്ത്: റമദാനില്‍ നാഷനല്‍ ഡൊണേഷന്‍സ് പോര്‍ട്ടല്‍ മുഖേന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ചത് 2.21 ലക്ഷം റിയാല്‍. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ക്ക് പുറമെ സിറിയയിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനുള്ള ഒൗദ്യോഗിക സംവിധാനമാണ് നാഷനല്‍ ഡൊണേഷന്‍സ് പോര്‍ട്ടല്‍.
5529 ആളുകളില്‍ നിന്നുമാണ് ഈ തുക സ്വരൂപിച്ചത്. റമദാന്‍െറ ആദ്യ ആഴ്ചയില്‍ 43,000 റിയാലാണ് ലഭിച്ചത്. ദാനധര്‍മങ്ങള്‍, സിറിയന്‍ ദുരിതാശ്വാസ സഹായം, സകാത്ത്, അനാഥ സംരക്ഷണം എന്നീ ഇനങ്ങളിലാണ് ഈ തുക ലഭിച്ചത്. 24 സന്നദ്ധ സംഘടനകളാണ് പോര്‍ട്ടലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍, അല്‍ റഹ്മ ചാരിറ്റി ടീം സീബ്, ദാറുല്‍ അത്ത എന്നീ സംഘടനകള്‍ക്കാണ് റമദാനില്‍ കൂടുതല്‍ തുക ലഭിച്ചത്.
ഈ വര്‍ഷം ഇതുവരെ 3.75 ലക്ഷം റിയാലാണ് പോര്‍ട്ടല്‍ മുഖേന സംഭാവനയായി ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.