മസ്കത്ത്: ഒമാനിലെ സൊഹാറില്‍ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്തെി. കൊല്ലം പരവൂര്‍ സ്വദേശി സനലാണ് (50) മരിച്ചത്. സൊഹാറിലെ അല്‍ഫലജില്‍ ഇദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടത്തെിയത്. പിന്നില്‍നിന്ന് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. 20 വര്‍ഷത്തോളമായി അല്‍ഫലജില്‍ താമസിക്കുന്നയാളാണ് സനലെന്ന് പരിസരവാസികള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിനടുത്ത് ചിലരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നത്രെ. ആരോ ഇദ്ദേഹത്തെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.
നെഞ്ചിന് പിറകിലായി ആഴത്തില്‍ കുത്തേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹം പൊലീസ് കണ്ടത്തെിയത്.
ഫ്ളാറ്റില്‍ സനലിനൊപ്പം മറ്റുചിലരും താമസിച്ചിരുന്നുവെങ്കിലും അവരെ കണ്ടത്തൊനായിട്ടില്ല. റോയല്‍ ഒമാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൊഹാറിലെ അനധികൃത പണമിടപാട് സംഘങ്ങളുമായി ബന്ധപ്പെട്ട ചിലരെ കേസില്‍ സംശയിക്കുന്നതായി പരിസരവാസികള്‍ സൂചന നല്‍കി. സൊഹാറിലെ അല്‍ഫലജ് മേഖലയില്‍ അടുത്തകാലത്തായി ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണെന്നും ആരോപണമുണ്ട്. മൃതദേഹം പൊലീസത്തെി സൊഹാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.